|    Jul 18 Wed, 2018 1:10 am
FLASH NEWS
Home   >  News now   >  

വാട്‌സ്ആപ്പിലൂടെ ഇസ്‌ലാം വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചു;യുവാവിന് വധശിക്ഷ

Published : 17th September 2017 | Posted By: mi.ptk

ഇസ്‌ലാമാബാദ്: വാട്‌സ്ആപ്പിലൂടെ ഇസ്‌ലാം വിരുദ്ധ സന്ദേശം പ്രചരിപ്പിച്ചെന്നാരോപിച്ച് യുവാവിന് വധശിക്ഷ. പാകിസ്താന്‍ കോടതിയുടേതാണ് നടപടി. നദീം ജെയിംസ്  എന്ന ക്രിസ്ത്യന്‍ യുവാവാണ് വാട്‌സ്ആപ്പിലൂടെ ഇസ്‌ലാം വിരുദ്ധ കവിത പ്രചരിപ്പിച്ചത്.
പ്രവാചകനെ മോശമായി പരാമര്‍ശിക്കുന്ന സന്ദേശമയച്ചു എന്ന് ആരോപിച്ച് സുഹൃത്ത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2016 ജൂലായിലാണ് നദീം അറസ്റ്റിലായത്.
അതേസമയം, നദീമിനെതിരായ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss