|    Feb 26 Mon, 2018 3:14 am
FLASH NEWS

വാട്‌സഅപ്പ് സന്ദേശങ്ങള്‍ക്ക് ഇനി ജിഫും

Published : 13th January 2017 | Posted By: frfrlnz

gif-whatsapp
ന്യൂയോര്‍ക്ക്: വീഡിയോ കോളിന് ശേഷം വാട്‌സ്അപ്പ്  ആന്‍ഡ്രോയിഡ് പതിപ്പില്‍ ഇനി  ജിഫ് ആനിമേഷനും. ജിഫ് ആനിമേഷന്റെ പുതിയ സാധ്യതകളാണ് വാട്‌സഅപ്പ് ഇപ്പോള്‍ പരീക്ഷിക്കുന്നത്. പുതിയ വാട്‌സപ്പ് ബീറ്റാ പതിപ്പ് അപ്‌ഡേറ്റ് ചെയ്ത് ഉപയോഗിക്കുന്നവര്‍ക്ക് ഇമോജി തിരഞ്ഞെടുക്കുമ്പോള്‍ പുതിയ ജിഫ് ഐക്കണ്‍ സ്‌ക്രീനിനു താഴെ കാണാം. ഇതിനു പുറമെ കീവേര്‍ഡുകള്‍ ഉപയോഗിച്ച് ആവശ്യപ്രകാരം ഉപയോക്താവിന് തന്നെ ജിഫ് ചിത്രങ്ങള്‍ ഉപയോഗിക്കാം. കൂടാതെ ജിഫിന് സമാനമായ ടെനോറിന്റെ ജിഫ് ശേഖരത്തില്‍ നിന്നും ജിഫ് ചിത്രങ്ങള്‍ ലഭിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന ജിഫ് ഇമേജുകള്‍ അടയാളപ്പെടുത്താനും സാധിക്കും.
ജിഫ് ഫീച്ചറിന് പുറമെ ഒരേ സമയം 30 പേര്‍ക്ക് വരെ വാട്‌സപ്പ് സപ്പോര്‍ട്ട് ചെയ്യുന്ന ഡിജിറ്റല്‍ മീഡിയകള്‍ പങ്കുവയ്ക്കാനും കഴിയും. നേരത്തെ ഇതിന്റെ പരിധി പത്ത് ആയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss