|    Nov 24 Fri, 2017 8:20 pm
FLASH NEWS

വാട്‌സാപ്പ് ഗ്രൂപ്പ് ഇശല്‍ തേന്‍കണം വൈറലാവുന്നു

Published : 10th August 2017 | Posted By: fsq

 

ഈരാറ്റുപേട്ട: വാട്‌സാപ്പ് ഗ്രൂപ്പുകളുടെ നടുവില്‍ വ്യത്യസ്തതയുമായി ഇശല്‍ തേന്‍കണം. ഈരാറ്റുപേട്ട കേന്ദ്രമായി ആരംഭിച്ച, മാപ്പിള പാട്ടുകള്‍ക്കു മാത്രമായ വാട്‌സാപ്പ് ഗ്രൂപ്പായ ഇശല്‍ തേന്‍കണം വൈറലാവുന്നു. ഗള്‍ഫ് നാടുകള്‍ മുതല്‍ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളെ കൂട്ടിയിണക്കി, ഗായക പ്രതിഭകളെയും ആസ്വാദകരെയും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ ഗ്രൂപ്പില്‍ ഈരാറ്റുപേട്ടയിലെയും മറ്റ് പ്രദേശങ്ങളിലെയും ഗായകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.ഗായകര്‍ക്ക് ആവേശം പകര്‍ന്ന് ആഴ്ച തോറും ഒരു പ്രതിഭയെ കണ്ടെത്തുന്ന സോങ് ഓഫ് ദി വീക്ക് ഈ ഗ്രൂപ്പിനെ വ്യത്യസ്തമാക്കുന്നു. വിജയിക്കുന്ന പ്രതിഭകള്‍ക്ക് സമ്മാനം സ്‌പോണ്‍സര്‍ ചെയ്യാന്‍ നിരവധി സ്ഥാപനങ്ങളും വ്യക്തികളും മുന്നിട്ട് നില്‍ക്കുന്നു.പിഎസ്‌സി പരീക്ഷാ പരിശീലന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വി ടി ഹബീബ് ഈരാറ്റുപേട്ടയാണ് ഗ്രൂപ്പിന്റെ അഡ്മിന്‍.യുവാക്കളുടെ കൂട്ടം തന്നെ ഉണ്ടെങ്കിലും, ഒരു ക്ലാസ് റൂം പോലെ ഗ്രൂപ്പില്‍ അച്ചടക്കം നിലനില്‍ക്കുന്നതിനാല്‍, രസകരമായ സംഗീത നിമിഷങ്ങളിലേക്ക് ആനയിക്കുന്നു.ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍, നാട്ടിലെയും മറുനാട്ടിലെയും പള്ളി ഇമാമുമാര്‍, ഭാരവാഹികള്‍ ,വ്യാപാരി സംഘടനയുടെ സംസ്ഥാന, പ്രാദേശിക ഭാരവാഹികള്‍, അഭിഭാഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, എന്‍ജിനീയര്‍മാര്‍ ,ഉദ്യോഗസ്ഥര്‍ ,ജനപ്രതിനിധികള്‍ ,സാഹിത്യകാരന്മാര്‍ ,കലാകാരന്മാര്‍ ,കൂലിപ്പണിക്കാര്‍ തുടങ്ങി  സംഘടന വ്യത്യാസമില്ലാതെ, എല്ലാ മേഖലയില്‍ നിന്നുമുള്ള വ്യക്തിക്ക് ഈ ഗ്രൂപ്പില്‍ അണിനിരക്കുന്നു.പൊതുവെ ഈരാറ്റുപേട്ടക്ക് അന്യമായ ഇങ്ങനൊരു കൂട്ടായ്മയെ, ജനങ്ങള്‍ വലിയ താല്‍പര്യത്തോടെയാണ് എതിരേറ്റത് . വാട്ട്‌സാപ്പ് ഗ്രൂപ്പിലെ പരിമിതമായ എണ്ണം നിമിത്തം നിരവധിപേര്‍ ക്യൂവിലാണ്. അംഗങ്ങളുടെ വിപുലമായ കുടുംബ സംഗമവും ഇശല്‍ സന്ധ്യയും നടത്താന്‍ തയ്യാറെടുക്കുകയാണ് അണിയറ ശില്ലികള്‍. അംഗങ്ങളില്‍ നിന്ന് മാത്രം ഫണ്ട് കണ്ടെത്താനും, വിവിധ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കാനും പദ്ധതി തയ്യാറാക്കി വരുന്നു. കരുണ പോലുള്ള സാന്ത്വന കേന്ദ്രങ്ങളില്‍ മാപ്പിള ഗാന സൗഹൃദ വിരുന്ന് സംഘടിപ്പിക്കാനും ഈ ഗ്രൂപ്പിലെ ഗായകര്‍ ഒരുങ്ങുന്നു. നാടിനെ കോര്‍ത്തിണക്കുന്ന സൗഹൃദ കൂട്ടായ്മയായി ഇശല്‍ തേന്‍കണം മാറുമ്പോള്‍ ഇശലിന്റെ താളമിട്ട്  വിവിധ ഗായക പ്രതിഭകള്‍ പ്രായഭേദമന്യേ പാടികൊണ്ടേയിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക