|    Feb 21 Wed, 2018 5:15 am
FLASH NEWS
Home   >  National   >  

വാട്‌സപ്പ് വിവരക്കേട് വിളമ്പി മന്ത്രിയും, ‘പശു ഓക്‌സിജന്‍ തരുന്നു’വെന്ന്

Published : 16th January 2017 | Posted By: G.A.G

cow-minister

ജയ്പൂര്‍: പശു മാഹാത്മ്യമെന്ന നിലയില്‍ ശുദ്ധ വിവരക്കേട് പ്രചരിപ്പിക്കുന്ന വാട്‌സപ്പ് സന്ദേശം ഒടുവില്‍ വിദ്യാഭ്യാസമന്ത്രിയും വിശ്വസിച്ച് വേദിയില്‍ വിളമ്പി.
ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തുവിടുകയും ചെയ്യുന്ന ഏക ജീവിയാണ് പശുവെന്ന കണ്ടുപിടുത്തമാണ് രാജസ്ഥാന്‍ വിദ്യാഭ്യാസ, പഞ്ചായത്ത് രാജ് വകുപ്പ് മന്ത്രി വസുദേവ് ദേവാനി പൊതുവേദിയില്‍ പ്രസംഗിച്ചത്.
സന്നദ്ധസംഘടനയായ അക്ഷയപാത്ര ഫൗണ്ടേഷന്റെ കീഴിലുള്ള ഹില്‍ഗോണിയ പശു പുനരുദ്ധാരണ കേന്ദ്രം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് പശുവിന്റെ ശാസ്ത്രപരമായ പ്രാധാന്യം ജനങ്ങള്‍ തിരിച്ചറിയണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രി തന്റെ ‘വിദ്യാഭ്യാസം’ വിളമ്പിയത്.
ജലദോഷം, ചുമ തുടങ്ങിയ രോഗങ്ങള്‍ ഭേദമാവാന്‍ പശുക്കളുടെ അടുത്തിരുന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. പശുവിന്‍ ചാണകത്തില്‍ വലിയ അളവില്‍ വിറ്റാമിന്‍ ബിയുടെ സാന്നിധ്യമുണ്ടെന്നും റേഡിയോ ആക്ടീവ് പദാര്‍ഥങ്ങളെ പ്രതിരോധിക്കാന്‍ ചാണകത്തിനാവുമെന്നു കൂടി തട്ടിവിട്ടു മന്ത്രി.
പശുവിന്റെ ദിവ്യമൃഗമാണെന്നും ഓക്‌സിജന്‍ പുറത്തുവിടുമെന്നും പശു വിഷം കഴിച്ചാല്‍പ്പോലും പാലില്‍ വിഷാംശമുണ്ടാകില്ലെന്നുമൊക്കെയുള്ള പ്രചരിപ്പിക്കുന്ന സന്ദേശം വാട്‌സപ്പിലും ഫേസ്ബുക്കിലും ഏറെക്കാലമായി പ്രചരിക്കുന്നുണ്ട്. ഇത് കണ്ണൂമടച്ച് വിശ്വസിക്കുന്നവരുടെ കൂട്ടത്തില്‍ ചേര്‍ന്നിരിക്കുകയാണ് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രിയും.
അതേസമയം, 2006ല്‍ ഐക്യരാഷ്ട്ര സംഘടന ഭക്ഷ്യ കാര്‍ഷിക സംഘടന പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത് പശുക്കളടക്കമുള്ള ജീവികളാണ് ലോകത്ത് ഹരിതഗൃഹ വാതകങ്ങളുടെ 18 ശതമാനം പുറന്തള്ളുന്നതെന്നാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss