|    Jan 17 Tue, 2017 10:48 pm
FLASH NEWS

വാട്‌സപ്പിന്റെ കഥ കഴിക്കുമോ അലോ ? ഒരാഴ്ച കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് 5 കോടിയാളുകള്‍

Published : 5th October 2016 | Posted By: frfrlnz

google-allo
ന്യൂയോര്‍ക്ക്:  ഗൂഗിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ‘അലോ’ മെസേജിങ് ആപ്ലിക്കേഷന്‍ ഒരാഴ്ച കൊണ്ട് ഡൗണ്‍ലോഡ് ചെയ്തത് 5 കോടി പേര്‍.കഴിഞ്ഞ 21 നാണ് സ്മാര്‍ട്ട്‌ഫോണിലെ മെസേജിങ് ആപ്ലിക്കേഷനായ വാട്ട്‌സ് ആപ്പിനെ വെല്ലനായി ഗൂഗിള്‍ അലോ പുറത്തിറങ്ങിയത്.
കഴിഞ്ഞ മെയ് 18ന് നടന്ന ഗൂഗിള്‍ ഡവലപ്പേഴ്‌സ് കോണ്‍ഫ്രന്‍സിലായിരുന്നു ‘അലോ’ യുടെ വരവ്  പ്രഖ്യാപിക്കപ്പെട്ടത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( AI ) സങ്കേതത്തിന്റെ പിന്തുണയോടെയാണ് അലോ പ്രവര്‍ത്തിക്കുന്നത്.
ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് എല്ലാ ആന്‍ഡ്രോയ്ഡ് ഫോണുകളിലും ഇപ്പോള്‍ അലോ ഉപയോഗിക്കാം. ആപ്പിള്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഐഒഎസ് ആപ്പ് സ്‌റ്റോറിലും ‘അലോ’ ലഭ്യമാണ്.

വെറുമൊരു മെസേജിങ് ആപ്പ് മാത്രമല്ല അലോ. ഗൂഗിള്‍ എന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് ഭീമന്റെ മുഴുവന്‍ കരുത്തും സേവന മികവും മെസേജിങ് വിന്‍ഡോയിലേക്ക് കൊണ്ടുവരാന്‍ അലോയ്ക്ക് കഴിയും. മെഷിന്‍ ലാംഗ്വേജ് സാങ്കേതികവിദ്യയുപയോഗിച്ച് നിങ്ങള്‍ക്ക് വരുന്ന മെസേജുകള്‍ക്ക് മറുപടി പറയാനും ചാറ്റിങിനിടെ ഗൂഗിളില്‍ തപ്പി വിവരങ്ങള്‍ സമ്മാനിക്കാനുമൊക്കെ അലോയ്ക്ക് സാധിക്കും.ഐഫോണിലെ സിരിയെപോലെ പ്രവര്‍ത്തിക്കുന്ന ഒരു വെര്‍ച്വല്‍ അസിസ്റ്റന്റ് കൂടിയാണ് അലോ. @google എന്ന് മുന്നില്‍ ചേര്‍ത്ത് എന്തെങ്കിലും കാര്യം ടൈപ്പ് ചെയ്താല്‍ അതേക്കുറിച്ചുളള വിവരങ്ങള്‍ അലോ നല്‍കും.

സുഹൃത്തുമായി ചാറ്റ് ചെയ്യുമ്പോള്‍ ഏതെങ്കിലും സിനിമയിലെ  പാട്ട് ഇഷ്ടമായി എന്ന് നിങ്ങള്‍ പറയുകയാണ്. പക്ഷേ നിങ്ങളുടെ കൂട്ടുകാരന്‍/കാരി ആ പാട്ട് കേട്ടിട്ടേയില്ല. ഉടന്‍ തന്നെ @google ചേര്‍ത്ത് ആ ് സിനിമയുടെ പേരും കൂടെ സോങ്‌സ് എന്നും അലോയില്‍ ടൈപ്പ് ചെയ്താല്‍ ആ പാട്ടിന്റെ യൂട്യൂബ് ലിങ്ക് തെളിഞ്ഞുവരും.
സുഹൃത്ത് മനോഹരമായൊരു ചിത്രം പോസ്റ്റ് ചെയ്താല്‍ അതെന്താണെന്ന് തിരിച്ചറിഞ്ഞ് അതിന് പറ്റിയൊരു കമന്റ് അലോ നിര്‍ദേശിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ അത് പോസ്റ്റ് ചെയ്യാം. പടങ്ങള്‍ക്ക് മാത്രമല്ല വെറുതെയൊരു കുശലാന്വേഷണത്തിന് പോലുമുള്ള മറുപടി കമന്റുകള്‍ ഓട്ടോമാറ്റിക് റെസ്‌പോണ്‍സ് ആയി അലോ പറഞ്ഞുതരും.
അടുത്തുള്ള റെസ്‌റ്റോറന്റുകള്‍ നിര്‍ദേശിക്കല്‍, ട്രെയിന്‍, വിമാനസമയങ്ങള്‍ പറഞ്ഞുതരല്‍, നഗരത്തിലെ തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന സിനിമകള്‍ കണ്ടുപിടിക്കല്‍, ആ സിനിമകളെക്കുറിച്ച് വിവിധ മാധ്യമങ്ങളില്‍ വന്ന റിവ്യൂ തേടിപ്പിടിക്കല്‍… എല്ലാം അലോ ചെയ്തു തരും.

ആരുമായും ചാറ്റ് ചെയ്യാനില്ലെങ്കില്‍ ഗൂഗിളിനോട് കാര്യങ്ങള്‍ തിരക്കാനുള്ള സംവിധാനവും അലോ ഒരുക്കുന്നു. എന്തൊക്കെയാണ് ഇന്നത്തെ പ്രധാനവാര്‍ത്തകള്‍ എന്ന് ചോദിച്ചാല്‍ അവയെല്ലാം വീഡിയോ സഹിതം അലോയില്‍ തെളിയും. അങ്ങനെ ഒട്ടനവധി സാധ്യതകള്‍ അലോ സമ്മാനിക്കുന്നുണ്ട്.
ഈമെയില്‍ ഐ.ഡിക്കും പാസ്‌വേഡിനും പകരം മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് അലോയിലേക്ക് പ്രവേശിക്കാനാവുക. തുടക്കത്തില്‍ നിങ്ങള്‍ക്കാവശ്യമായ സേവനങ്ങളെക്കുറിച്ച് അലോ ചോദിച്ചു മനസിലാക്കും. അതിനനുസരിച്ച് വിവരങ്ങള്‍ കൃത്യമായി എത്തിക്കാന്‍ അലോയ്ക്ക് കഴിയും. അയയ്ക്കുന്ന സന്ദേശങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനും’ അലോ വാഗ്ദാനം ചെയ്യുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 493 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക