|    Nov 22 Wed, 2017 12:46 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വാട്ടര്‍ ബര്‍ത്ത്- കുഞ്ഞിന്റെ മരണം ഡോക്ടറുടെ അശ്രദ്ധമൂലമെന്ന്

Published : 28th October 2016 | Posted By: SMR

തിരൂരങ്ങാടി: വെന്നിയൂരിലെ പ്രകൃതി ചികില്‍സാ കേന്ദ്രത്തില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പ്രാഥമിക റിപോര്‍ട്ട് പുറത്തുവന്നു.  ചികിത്സാ കേന്ദ്രത്തിലെ ഡോക്ടറുടെ അശ്രദ്ധയാണ് കുഞ്ഞ് മരിക്കാന്‍ കാരണമെന്നാണ് റിപോര്‍ട്ട്.
അമിത രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് പൊക്കിള്‍കൊടി മുറിഞ്ഞതാണ് മരണകാരണമെന്നാണ് വിലയിരുത്തല്‍. കുഞ്ഞ് പുറത്തുവരുന്നതിന് മുമ്പ്തന്നെ മാതാവിനെ കാറില്‍ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോള്‍ യാത്രാമധ്യേയാവാം മരണം സംഭവിച്ചതെന്ന് പോലിസ് പറഞ്ഞു. കൊടിഞ്ഞി അല്‍അമീന്‍ നഗര്‍ എലിമ്പാട്ടില്‍ മുഹമ്മദ്കുട്ടിയുടെ ഭാര്യ ഹസീനയുടെ പെണ്‍കുഞ്ഞാണ് പ്രകൃതിചികിത്സാകേന്ദ്രത്തില്‍ ജലപ്രസവത്തിനിടെ മരിച്ചത്. അതേസമയം, ഡോക്ടര്‍ക്കെതിരേ നിയമനടപടിക്കും സ്ഥാപനം അടച്ചുപൂട്ടാനും ശുപാര്‍ശ ചെയ്തുള്ള ജില്ലാ ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപോര്‍ട്ട് ഡിഎംഒ ജില്ലാകലക്ടര്‍ക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക