വാട്ടര്‍ ടാപ്പില്‍ വൈദ്യുതി ലൈന്‍ ഘടിപ്പിച്ച് വൃദ്ധദമ്പതികളെ കൊല്ലാന്‍ ശ്രമം
Published : 15th April 2018 | Posted By: kasim kzm
പന്തളം: വൃദ്ധദമ്പതികളെ വീട്ടുമുറ്റത്തെ വാട്ടര്‍ ടാപ്പില്‍ വൈദ്യുതി ലൈന്‍ ഘടിപ്പിച്ച് കൊല്ലാന്‍ ശ്രമം. തട്ട, ഇടമാലി, വാഴപ്പള്ളില്‍ പടിഞ്ഞാറ്റേതില്‍ കെ ആര് രാമചന്ദ്രകുറുപ്പ് (73)ന്റെ വീട്ടിലാണ് സംഭവം.
വീടിന്റെ മുമ്പിലൂടെ കടന്നുപോവുന്ന ലൈനില്‍ നിന്നു വൈദ്യുതി കേബിള്‍ എറിഞ്ഞു ഘടിപ്പിച്ചു ടാപ്പില്‍ കൊളുത്തി വച്ചിരിക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ഇന്നലെ രാവിലെ സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ അപകടം മനസ്സിലാക്കിയ ഗൃഹനാഥന് ഭാര്യയെ വിവരം ധരിപ്പിച്ച ശേഷം പന്തളം ബ്ലോക്ക് പഞ്ചായത്തംഗം രഘു പെരുമ്പുളിക്കലിന്റെ സഹായത്തില്‍ കൊടുമണ്‍ പോലിസിലും കെഎസ്ഇബിയിലും അറിയിച്ചു. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചു.
കൊടുമണ്‍ എസ്ഐ രാജീവിന്റെ നേതൃത്വത്തില്‍ പോലിസ് പ്രാഥമിക പരിശോധനയ്ക്കു ശേഷം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി.
അനധികൃതമായി വൈദ്യു തി ലൈനില്‍ നിന്നു കേബിള്‍ വലിച്ചതിനു കെഎസ്ഇബിയും കേസെടുത്തു. വൈദ്യുതി കടത്തിവിട്ടു കൊല്ലാന്‍ മാത്രം തനിക്കു ശത്രുക്കള്‍ ആരും തന്നെയില്ലെന്ന് രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു. രാമചന്ദ്രകുറുപ്പും ഭാര്യ പത്മകുമാരിയും മാത്രമായിരുന്നു വീട്ടില്‍ താമസം. മക്കള്‍ പൂനെയിലാണ് ജോലി നോക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.