|    Nov 19 Mon, 2018 11:41 pm
FLASH NEWS

വാട്ടര്‍ ടാങ്ക് പ്രവര്‍ത്തനക്ഷമമാക്കണം: എസ്ഡിപിഐ

Published : 11th March 2018 | Posted By: kasim kzm

വടകര: മാക്കൂല്‍ പീടിക മാവട്ടാം കണ്ടി റോഡില്‍ വടകര മുനിസിപ്പാലിറ്റി ലക്ഷക്കണക്കിന് രൂപ ചെലവിട്ട് സ്ഥാപിച്ച വാട്ടര്‍ ടാങ്ക് അറകുറ്റപ്പണി നടത്തി പ്രവര്‍ത്തന യോഗ്യമാക്കണമെന്ന് എസ്ഡിപിഐ മാക്കൂല്‍ പീടിക ബ്രാഞ്ച് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ് മാക്കൂല്‍ പീടിക. പരിഹാരമെന്നോളമാണ് പ്രദേശത്ത് വാട്ടര്‍ ടാങ്ക് സ്ഥാപിച്ചത്. എന്നാല്‍ അധികൃതരുടെ അനാസ്ഥ മൂലം ടാങ്ക് തകര്‍ച്ചയുടെ വക്കിലാണ്.
ബന്ധപ്പെട്ട അധികാരികള്‍ എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബ്രാഞ്ച് തിരഞ്ഞെടുപ്പില്‍ 2018-21 കാലയളവിലേക്കുള്ള മാക്കൂല്‍ പീടിക ബ്രാഞ്ചിലേക്ക് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
സാജിദ് എംഡികെ(പ്രസിഡന്റ്), റസാക്ക് മാക്കൂല്‍ (വെസ്.പ്രസിഡന്റ്), വിസി അസ്‌ലീര്‍ (സെക്രട്ടറി), ഫാസില്‍(ജോ.സെക്രട്ടറി), വിപി റാഷിദ്(ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സിദ്ധീഖ് പുത്തൂര്, നിസ്താര്‍ തയ്യില്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss