|    Mar 24 Fri, 2017 11:33 pm
FLASH NEWS

വാട്ടര്‍ ടാങ്കര്‍ അഴിമതി; ഷീല ദീക്ഷിത്തിനെ എസിബി ചോദ്യംചെയ്തു

Published : 29th August 2016 | Posted By: SMR

ന്യൂഡല്‍ഹി: മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത്തിനെ വാട്ടര്‍ ടാങ്കര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എസിബി) ചോദ്യംചെയ്തു.
ഷീല ദീക്ഷിത്തിന്റെ വീട്ടിലെത്തിയ എസിബി സംഘം അവരെ ചോദ്യംചെയ്‌തെന്നു ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ (എസിബി) ഓംബീര്‍ സിങ് പറഞ്ഞു. എന്നാല്‍, നിര്‍ദിഷ്ട ചോദ്യങ്ങളെക്കുറിച്ച് വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഷീല ദീക്ഷിത്തിന് പ്രചാരണ ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടതിനാല്‍ ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ സമയം മുന്‍കൂട്ടി നിശ്ചയിച്ചതാണെന്നും സിങ് പറഞ്ഞു.
അതേസമയം, 15 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി എസിബി സംഘം ഞായറാഴ്ച ഷീല ദീക്ഷിത്തിന്റെ നിസാമുദ്ദീനിലെ വസതിയിലെത്തി കൈമാറിയതായി മറ്റൊരു മുതിര്‍ന്ന എസിബി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപാര്‍ട്ടുകളുണ്ട്. അടുത്ത മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ചോദ്യങ്ങള്‍ക്ക് ഉടനെ മറുപടി നല്‍കാന്‍ കഴിയില്ലെന്നും കൂടുതല്‍ സമയം വേണമെന്നും ഷീല ദീക്ഷിത്ത് ആവശ്യപ്പട്ടതായും എസിബി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2012ല്‍ ഷീല ദീക്ഷിത്തിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് ഡല്‍ഹി ജല ബോര്‍ഡിനുവേണ്ടി തുരുമ്പ് പിടിക്കാത്ത ഉരുക്കിന്റെ 385 വാട്ടര്‍ ടാങ്കുകള്‍ വാങ്ങിയതില്‍ 400കോടി രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്ന്  ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിച്ച വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെജ്‌രിവാള്‍ സര്‍ക്കാര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

(Visited 25 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക