|    Dec 12 Wed, 2018 7:59 pm
FLASH NEWS

വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിന്റെ ഭിത്തി അപകടാവസ്ഥയില്‍

Published : 28th December 2017 | Posted By: kasim kzm

ഓയൂര്‍: വര്‍ഷങ്ങള്‍ പഴക്കമുള്ള പാലക്കോണം വാട്ടര്‍ അതോറിറ്റിപമ്പ് ഹൗസിന്റെ മതില്‍ പിളര്‍ന്ന് അപകടാവസ്ഥയില്‍. ഇവിടെ സ്ഥിതി ചെയ്തിരുന്ന കൂറ്റന്‍ മരത്തിന്റെ വേരിറങ്ങി മതില്‍ രണ്ടായി പിളര്‍ന്നു. എന്നാല്‍ മരം മുറിച്ച് നീക്കിയിട്ടും മതില്‍ പുനര്‍ നിര്‍മിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടില്ല. ഓയൂര്‍-ആയൂര്‍ റോഡില്‍ പാലക്കോണം  ജങ്ഷന് സമീപത്തായിട്ടാണ് പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്.  കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പടെ നൂറ് കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡിന് സമീപം പതിനഞ്ചടിയോളം ഉയരത്തിലാണ് അപകടാവസ്ഥയിലായ മതില്‍ സ്ഥിതി ചെയ്യുന്നത്. കൂടാതെ സമീപത്ത് കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറും സ്ഥിതി ചെയ്യുന്നുണ്ട്.  ഏതു നിമിഷവും മതില്‍ ഇടിഞ്ഞ് റോഡിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്. നിരവധി തവണ ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഉടന്‍ തന്നെ അപകടാവസ്ഥയിലായ മതില്‍ പുനര്‍നിര്‍മിച്ച് വന്‍ ദുരന്തം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.വാഹന ലേലം

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss