|    Jul 16 Mon, 2018 10:30 am

വാട്ടര്‍ അതോറിറ്റി പമ്പ് ഹൗസിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച്

Published : 13th September 2017 | Posted By: fsq

 

മുളിയാര്‍: കേരള വാട്ടര്‍ അതോറിറ്റി അധീനതയിലുള്ള ബോവിക്കാനം-ബാവിക്കര റോഡ് ഗതാഗതയോഗ്യമാക്കുക, റോഡ് വെട്ടിപ്പൊളിച്ച് ഭീമന്‍ പൈപ്പുകള്‍ സ്ഥാപിക്കാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മുളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബാവിക്കര പമ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തി. കെ ബി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍ ഖാദര്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്് ഖാലിദ് ബെള്ളിപ്പാടി, എസ് എം മുഹമ്മദ്കുഞ്ഞി, ശരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, ബി ഹംസ ചോയ്‌സ്, അബ്ബാസ് കൊളച്ചപ്പ്, ശാഫി ഹാജി മാളിഗ, ഖാദര്‍ ആലൂര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss