|    Jan 22 Sun, 2017 11:44 am
FLASH NEWS

വാടക വീടിനുള്ളില്‍ പാന്‍മസാല ശേഖരം: തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

Published : 5th October 2016 | Posted By: Abbasali tf

പുനലൂര്‍ : നിരോധിത പാന്‍മസാലകള്‍ സൂക്ഷിച്ചതിന് തമിഴ്‌നാട് സ്വദേശി പോലിസ് പിടിയില്‍. തിരുനെല്‍വേലി സ്വദേശി ഗണേശനാണ് പുനലൂര്‍ പോലിസിന്റെ പിടിയിലായത്. കരവാളൂര്‍ മാത്ര നിരപ്പത്ത് എന്ന സ്ഥലത്ത് ഇയാള്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്ന വീട്ടില്‍ നിന്നാണ് വന്‍ പാന്‍മസാല ശേഖരം കണ്ടെത്തിയത്. പച്ചക്കറി വാഹനങ്ങളില്‍ ഒളിപ്പിച്ചു കടത്തിയാണ് ഇവ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തിക്കുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് വീട്ടില്‍ നടത്തിയ നടത്തിയ പരിശോധനയിലാണ് പലമുറികളിലായി പതിനാറു ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന പാന്‍മസാല കണ്ടെത്തിയത്. ഏകദേശം പതിമൂവായിരത്തോളം പായ്ക്കറ്റുകള്‍ പിടികൂടിയിട്ടുണ്ട്. ഇവ വിപണിയില്‍ നിരോധിച്ചതും പത്തുലക്ഷത്തോളം രൂപ വിലമതിക്കുന്നതുമെന്നു പോലിസ് പറഞ്ഞു. സിഗരറ്റ് കച്ചവടത്തിന്റെ മറവിലാണ് ഇയാള്‍ പാന്‍മസാല വിതരണം നടത്തിവന്നിരുന്നതെന്നും പോലിസ് പറഞ്ഞു . ഇതിനായി ഇയാള്‍ ഉപയോഗിച്ചിരുന്ന ഇരുച്ചക്രവാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട് . പുനലൂര്‍ സി ഐ സക്കറിയ മാത്യുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തില്‍ എസ് ഐ സി കെ മനോജ് , എഎസ്‌ഐമാരായ ശശിധരന്‍ , ഷെരീഫ് , സിവില്‍ പോലിസ് ഓഫിസറായ ജയന്‍ എന്നിവരുമുണ്ടായിരുന്നു

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക