|    Oct 21 Sat, 2017 4:45 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വാടക ഗര്‍ഭധാരണത്തിന് എതിരേ ബില്ല്

Published : 22nd November 2016 | Posted By: SMR

ന്യൂഡല്‍ഹി: വാടക ഗര്‍ഭധാരണ വ്യാപാരത്തെ നിരോധിക്കുന്നതിനുള്ള ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചു. സ്ത്രീകളെ ചൂഷണത്തില്‍നിന്ന് സംരക്ഷിക്കുന്നതിനും വാടക ഗര്‍ഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ അവകാശം ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള ബില്ല് ആരോഗ്യമന്ത്രി ജെ പി നഡ്ഡയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. നോട്ട് അസാധുവാക്കിയതിനെതിരേ പ്രതിപക്ഷം ബഹളം സൃഷ്ടിക്കുന്നതിനിടെയായിരുന്നു ബില്ല് അവതരണം.
ബില്ലിന് പാര്‍ലമെന്റ് അംഗീകാരം നല്‍കുന്നതോടെ രാജ്യത്ത് പണംവാങ്ങി വാടക ഗര്‍ഭധാരണം നടത്തുന്നത് തടയാന്‍ സാധിക്കും. എന്നാല്‍, വന്ധ്യത അനുഭവിക്കുന്ന ദമ്പതികള്‍ക്ക് പ്രതിഫലം വാങ്ങാതെ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് കര്‍ശന ഉപാധികളോടെ അനുവാദം നല്‍കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്. ഇന്ത്യക്കാര്‍ക്ക് മാത്രമേ വാടക ഗര്‍ഭധാരണത്തിന് അനുവാദമുണ്ടായിരിക്കുകയുള്ളൂ. സവര്‍ഗരതിക്കാര്‍, ഒരുമിച്ച് ജീവിക്കുന്നവര്‍, അവിവാഹിതര്‍, നിലവില്‍ കുട്ടികളുള്ളവര്‍ എന്നിവര്‍ക്ക് അനുവാദമുണ്ടാവില്ല. നിയമപരമായി വിവാഹിതരായി അഞ്ചുവര്‍ഷം കഴിഞ്ഞവര്‍ക്ക് ഡോക്ടറുടെ സാക്ഷ്യപത്രത്തോടു കൂടി മാത്രമേ വാടക ഗര്‍ഭധാരണത്തിന് അനുവാദം നല്‍കുകയുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക