|    Oct 24 Wed, 2018 9:03 am
FLASH NEWS

വാടക്കല്‍ കടല്‍ തീരത്ത് മണല്‍ക്കടത്ത് വ്യാപകം

Published : 15th September 2017 | Posted By: fsq

 

അമ്പലപ്പുഴ: വാടക്കല്‍ കടല്‍ തീരത്തു നിന്ന് രാത്രികാല മണല്‍കടത്ത് വ്യാപകം. ലഹരിക്കടിമകളായ സംഘങ്ങളാണ് പ്രദേശവാസികളെ വെല്ലുവിളിച്ചു മണല്‍ കടത്തുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മേഖലകളില്‍ ട്രോളികളിലും മിനിലോറികളിലുമായാണ് മണ ല്‍ എത്തിക്കുന്നത്. 1500 രൂപ മുതല്‍ 5000 രൂപ വരെയാണ് വില. വാടക്കല്‍ അറപ്പ പൊഴിപാലം മുതല്‍ വടക്കോട്ട് ഒരു കിലോമീറ്റര്‍ നീളത്തിലാണ് മണല്‍കടത്ത് വ്യാപകമാവുന്നത്. മണലെടുത്ത ഭാഗങ്ങളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്്്. തീരസംരക്ഷണത്തിനും കടലാക്രമണം തടയുന്നതിനും വച്ചു പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ മണലെടുത്തതിനെ തുടര്‍ന്ന് നിലംപൊത്തി. മല്‍സ്യതൊഴിലാളികള്‍ക്ക് വള്ളം ഇറക്കുന്നതിനും മല്‍സ്യ ബന്ധന ഉപകരണങ്ങള്‍ തീരത്തെത്തിക്കുന്നതിനും പറ്റാത്ത അവസ്ഥയാണുള്ളത്. അനധികൃതമായി മണ ല്‍ കടത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ സംഘം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. കാറ്റാടി മരങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യതയുള്ള വനംവകുപ്പ് അധികൃതരോ പോലിസോ പ്രദേശത്ത് ശ്രദ്ധപതിപ്പിക്കാത്തതാണ് മണല്‍ കടത്ത് വ്യാപകമാവാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss