|    Aug 16 Thu, 2018 1:25 pm

വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന; ദമ്പതികള്‍ അറസ്റ്റില്‍

Published : 16th June 2017 | Posted By: fsq

 

മുട്ടില്‍: പരിയാരത്ത് വാടകയ്ക്ക് താമസിച്ചുവന്ന ദമ്പതികളില്‍ നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവ് കല്‍പ്പറ്റ എസ്‌ഐ വി യു ജയപ്രകാശും സംഘവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം ചെറുകാവ് പുളിക്കല്‍ കെവി കാവ് എരിയാട്ട് സെയ്തലവിയുടെ മകന്‍ ആബിദ് (37), രണ്ടാം ഭാര്യ തിരുനെല്ലി അപ്പപ്പാറ മാരിക്കാട്ട് സെലീന (33) എന്നിവരെ അറസ്റ്റ് ചെയ്തു. പരിയാരത്ത് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പനയുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് 1.550 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. തമിഴ്‌നാട് മേട്ടുപ്പാളയത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതികള്‍ പോലിസിന് നല്‍കിയ മൊഴി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കുമെന്നു പോലിസ് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss