|    Sep 23 Sun, 2018 3:35 pm
FLASH NEWS

വാടകയ്‌ക്കെടുത്ത വാഹനങ്ങള്‍ പണയംവച്ച് പണം തട്ടിയ യുവാവ് അറസ്റ്റില്‍

Published : 8th June 2018 | Posted By: kasim kzm

കട്ടപ്പന: വാടകയ്ക്ക് എടുത്ത വാഹനങ്ങള്‍ പണയംവച്ച് പണംതട്ടിയ കേസിലെ പ്രതി അറസ്റ്റില്‍. കുന്തളംപാറ പറങ്കിമാമൂട്ടില്‍ അരുണ്‍രാജ്(27) ആണ് പിടിയിലായത്. കട്ടപ്പനയില്‍ നിന്ന് മൂന്നു വാഹനങ്ങള്‍ നഷ്ടപ്പെട്ടെന്ന പരാതിയിലാണ് അറസ്റ്റ്. വിവിധ സ്‌റ്റേഷന്‍ പരിധികളില്‍ നിന്ന് 10 വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തിയിട്ടുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലും തമിഴ്‌നാട്ടിലും ഇവരുടെ സംഘം പ്രവര്‍ത്തിക്കുന്നതായി പോലിസ് പറഞ്ഞു. പരിചയക്കാരുടെയും മറ്റും വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത് പണയപ്പെടുത്തിയാണ് പണം തട്ടിയത്. മോഷ്ടിക്കുന്ന വാഹനങ്ങളും തമിഴ്‌നാട്ടില്‍ എത്തിച്ച് മറിച്ചുവില്‍ക്കുകയോ പണയപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്.
കൈനടി, അടൂര്‍, കനകക്കുന്ന് എന്നിവിടങ്ങളിലും സമാന തട്ടിപ്പ് നടത്തിയതായി കണ്ടെത്തി.ഉപ്പുതറയില്‍ മൊബൈല്‍ കട നടത്തിയിരുന്ന ഇയാള്‍ കൊല്ലത്ത് ഒളിവിലായിരുന്നു. നഷ്ടപ്പെട്ട നാലു വാഹനങ്ങള്‍ തിരികെ ലഭിച്ചിട്ടുണ്ട്. സംഘത്തിലെ ബാക്കിയുള്ളവര്‍ ഉടന്‍ പിടിയിലാവുമെന്നാണു വിവരം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss