|    Jan 17 Tue, 2017 6:19 am
FLASH NEWS

വാടകയ്ക്ക് നല്‍കിയ കെട്ടിടങ്ങള്‍ വീണ്ടും മറിച്ചുകൊടുത്തു; നടപടിക്കൊരുങ്ങി നഗരസഭ

Published : 25th August 2016 | Posted By: SMR

തൊടുപുഴ: നഗരസഭ വാടകയ്ക്ക് സ്വകാര്യവ്യക്തികള്‍ക്ക് നല്‍കിയിരുന്ന കെട്ടിടങ്ങള്‍ വ്യാപകമായി മറിച്ചുകൊടുത്തായി നഗരസഭ കണ്ടെത്തി.നഗരസഭയുടെ കെട്ടിടങ്ങള്‍ ദിവസ വാടകയ്ക്കാണ് മറിച്ച് കൊടുത്തിരിക്കുന്നത്.ഇത്തരം കെട്ടിടങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകള്‍ക്കും,പഞ്ചായത്തുകള്‍ക്കും,കോര്‍പ്പറേഷനും നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ ഭാഗമായി തൊടുപുഴ നഗരസഭയിലും ഇന്നലെ മുതല്‍ പരിശോധന ശക്തമാക്കി.പല സ്ഥലങ്ങളിലും ഇത്തരത്തില്‍ നഗരസഭയെ കബളിപ്പിച്ച് സ്വകാര്യ വ്യക്തികള്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാന്‍വരെയാണ് കെട്ടിടങ്ങള്‍ നല്‍കിയിരിക്കുന്നത്.സമീപ ദിവസങ്ങളില്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് നഗരസഭ ഒരുങ്ങുന്നത്.കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതിനു പിന്നില്‍ ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദവുമുണ്ടെന്ന് നഗരസഭയ്ക്ക് വിവരം ലഭിച്ചിച്ചുണ്ട്.ഇതിനെക്കുറിച്ചും അന്വേഷണം നടന്നുവരികയാണ്.നഗരത്തില്‍ നഗരസഭയുടെ അനുമതിയില്ലാതെ നിര്‍മ്മിച്ച 48 കെട്ടിടങ്ങള്‍ അധിക നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നോട്ടീസ് നല്‍കി.ഈ കെട്ടിടങ്ങളുടെ നികുതി മാത്രം സമാഹരിച്ചാല്‍ കോടിക്കണക്കിനു രൂപ നഗരസഭയ്ക്ക് ലഭിക്കും.
എന്നാല്‍ ചില വന്‍കിടക്കാരുടെ കെട്ടിടം ഒഴിവാക്കാന്‍ രാഷട്രിയ സമ്മര്‍ദമുള്ളതായി നഗരസഭയിലെ ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു.തൊടുപുഴ:നഗരസഭയിലെ മുഴുവന്‍ കയ്യേറ്റങ്ങളും ഒഴിപ്പിക്കാന്‍ നഗരസഭ തീരുമാനമെടുത്തിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.കയ്യേറ്റം ഒഴിപ്പിക്കണെമന്ന് ആവശ്യപ്പെട്ട് കലക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു.എവിടെയെക്കെയാണ് കയ്യേറ്റമുള്ളതെന്ന് കൃത്യമായി അറിയ്ക്കാന്‍ കലക്ടര്‍ നഗരസഭയോട് ആവശ്യപ്പെട്ടു.ഇതിനെ തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ കയ്യേറ്റങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി തുടങ്ങി..ആറ്റുപുറമ്പോക്ക്,തോട് പുറമ്പോക്ക്,ചില വന്‍കിട സ്ഥാപനങ്ങള്‍ തൊടുപുഴയില്‍ കയ്യേറിയിരിക്കുന്ന സ്ഥലങ്ങള്‍ എന്നിവയാണ് പ്രാധമികമായി കയ്യേറ്റം നടന്നെന്ന് കണ്ടെത്തിയിരിക്കുന്നത്.
നഗരസഭയുടെ കോടികള്‍ വിലയുള്ള സഥലങ്ങളാണ് തൊടുപുഴയില്‍ കയ്യേറിയിരിക്കുന്നത.ചില രാഷ്ട്രിക്കാരുടെയും,ഉദ്യോഗസ്ഥരുടെയും പിന്തുണയോടെയാണ് കയ്യേറ്റങ്ങളും,വന്‍ കിട കെട്ടിടങ്ങളുടെ നിര്‍മ്മാണങ്ങളും നടന്നിരിക്കുന്നത്.് കോതായിക്കുന്ന് ബസ് സ്റ്റാന്‍ഡില്‍ വെള്ളക്കെട്ടുണ്ടാകുന്നത് കയ്യേറ്റത്തെതുടര്‍ന്നാണെന്ന് വ്യാപകമായ ആക്ഷേപവും ഉയര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക