|    Jul 21 Fri, 2017 2:28 pm
FLASH NEWS
Home   >  Editpage  >  Second edit  >  

വാടകയ്ക്ക് ഗര്‍ഭപാത്രം

Published : 2nd December 2015 | Posted By: SMR

ഗര്‍ഭപാത്രങ്ങള്‍ വാടകയ്ക്കു കൊടുക്കുന്ന ‘വ്യവസായം’ ഇന്ത്യയില്‍ തഴച്ചുവളരുകയാണ്. ഒരു വര്‍ഷം 2000ലേറെ കുഞ്ഞുങ്ങള്‍ വാടകയ്‌ക്കെടുത്ത ഗര്‍ഭപാത്രങ്ങളില്‍ പൂര്‍ണ വളര്‍ച്ച പ്രാപിച്ച് ഇന്ത്യയില്‍ പിറന്നുവീഴുന്നു. ഇതില്‍ പകുതിയോളം വിദേശികളായ ജനയിതാക്കളുടെ കുഞ്ഞുങ്ങളാണ്.
എന്നാല്‍, നവംബര്‍ ആദ്യത്തില്‍ സുപ്രിംകോടതി ഈ രംഗത്ത് വിദേശ ദമ്പതികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. കൃത്രിമമായ ഈ ഗര്‍ഭധാരണ-പ്രസവ പ്രക്രിയയുടെ ആനുകൂല്യം ഇന്ത്യന്‍ മാതാപിതാക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായി വേണം ഈ തീരുമാനത്തെ കാണാന്‍. അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതുസംബന്ധിച്ച നിയമനിര്‍മാണമുണ്ടാവുമെന്നാണു പ്രതീക്ഷിക്കുന്നത്.
എന്തുകൊണ്ടാണ് വിദേശദമ്പതികള്‍ ഇന്ത്യയിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്? മെഡിക്കല്‍ രംഗത്തെ ഉയര്‍ന്ന നിലവാരവും കുറഞ്ഞ നിരക്കില്‍ ഗര്‍ഭപാത്രങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും കൃത്യമായ നിയമ-നിയന്ത്രണങ്ങളുടെ അഭാവവും ഇതില്‍ പ്രധാന ഘടകങ്ങളാണ്. മറ്റു പല രാജ്യങ്ങളിലും ഈ ‘വ്യാപാരം’ നിരോധിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലാവട്ടെ പാവപ്പെട്ട സ്ത്രീകളാണ് ഇതിനായി മുമ്പോട്ടുവരുന്നത്.
നിരോധനത്തോടെ 500 ബില്യണ്‍ ഡോളര്‍ ബിസിനസ്സിലാണ് ഇന്ത്യക്ക് ശോഷണം സംഭവിക്കുന്നത്. പൂര്‍ണമായ നിരോധനമല്ലെങ്കിലും കര്‍ശനമായ നിയന്ത്രണം ഈ രംഗത്ത് അനിവാര്യമാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക