|    Jun 24 Sun, 2018 6:56 am
FLASH NEWS

വാടകയെച്ചൊല്ലി വനിതാ പോലിസ് ഉദ്യോഗസ്ഥയും ഓട്ടോ ഡ്രൈവറും തമ്മില്‍ തര്‍ക്കം

Published : 25th May 2017 | Posted By: fsq

 

തൃശൂര്‍: റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് ഓട്ടോറിക്ഷ വാടക പോകുന്നതുമായി ബന്ധപ്പെട്ട് വനിതാ പോലിസ് ഉദ്യോഗസ്ഥയും ഓട്ടോ ഡ്രൈവറും തമ്മില്‍ തര്‍ക്കം. റെയില്‍വേ സ്‌റ്റേഷന്റെ കൊക്കാലെ ഗേറ്റിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലാണ് വനിതാ പോലിസ് ഉദ്യോഗസ്ഥയും ഭര്‍ത്താവും കയറിയത്. ഡ്യൂട്ടി കഴിഞ്ഞ് വരുന്നതിനാല്‍ ഉദ്യോഗസ്ഥ യൂനിഫോമിലായിരുന്നില്ല. ഈസ്റ്റ് പോലിസ് ക്വാര്‍ട്ടേഴ്‌സിലേക്ക് വാടക പോകണമെന്ന് പറഞ്ഞതോടെ ഡ്രൈവര്‍ വിസമ്മതിക്കുകയായിരുന്നു. ഇതോടെ തര്‍ക്കമായി. തന്നോട് ഡ്രൈവര്‍ തട്ടിക്കയറുകയും മോശമായി സംസാരിക്കുകയും ചെയ്തതായി വനിതാ പോലിസ് ഉദ്യോഗസ്ഥ ഈസ്റ്റ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. അതേസമയം വനിതാ യാത്രക്കാരി തന്നോട് തട്ടിക്കയറുകയായിരുന്നുവെന്ന് ഓട്ടോഡ്രൈവര്‍ പാര്‍ളിക്കാട് സ്വദേശി ബാലകൃഷ്ണന്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെ പ്രീ പെയ്ഡ് ഓട്ടോറിക്ഷ സ്റ്റാന്റിലെ ഒരു വിഭാഗം ഓട്ടോക്ഷ ഡ്രൈവര്‍മാര്‍ മിന്നല്‍ പണിമുടക്ക് നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss