|    Mar 24 Fri, 2017 7:40 pm
FLASH NEWS

വാടകഗര്‍ഭധാരണം : കരട് ബില്ലിന് അംഗീകാരം

Published : 24th August 2016 | Posted By: G.A.G

ന്യൂഡല്‍ഹി : വാടകയ്ക്ക് ഗര്‍ഭം ധരിക്കുന്നവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കുന്നത് നിരോധിക്കുന്ന ബില്ലിലെ വ്യവസ്ഥ അനുസരിച്ച് വിദേശികളായ ദമ്പതികള്‍ക്കും അവിവാഹിതര്‍ക്കും സ്വവര്‍ഗപങ്കാളികള്‍ക്കും ഗര്‍ഭപാത്രം വാടകയ്‌ക്കെടുക്കാനാവില്ല.
വാടകഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍തോതിലുള്ള സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നുവെന്ന്് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ കര്‍ശനമായ വ്യവസ്ഥകളോടെ ഇതുസംബന്ധിച്ച പുതിയ നിയമം കൊണ്ടുവരാന്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം തീരുമാനിച്ചത്. ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കി ഗര്‍ഭം ധരിച്ചവര്‍ക്ക് കുഞ്ഞിന്റെ പരിപാലനത്തിനുള്ള അവകാശം ബില്ല് നല്‍കുന്നു. വിവാഹിതര്‍ മാത്രമേ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാവൂ എന്നും അടുത്ത ബന്ധുക്കള്‍ക്കുമാത്രമേ ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കാവൂ എന്നും നിയമത്തിലുണ്ട്.

(Visited 105 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക