|    Nov 21 Wed, 2018 6:01 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാജ്‌പേയിയെ കുറിച്ച് പരാമര്‍ശം; ബിഹാറില്‍ പ്രഫസര്‍ക്ക് ക്രൂര മര്‍ദനം

Published : 19th August 2018 | Posted By: kasim kzm

പട്‌ന: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയെ കുറിച്ച് എഫ്ബി പരാമര്‍ശം നടത്തിയ പ്രഫസറെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. മോതിഹരിയിലെ സോഷ്യോളജി പ്രഫസറായ സഞ്ജയ് കുമാറിനാണ് മര്‍ദനമേറ്റത്. ഒരു സുഹൃത്തിന്റെ എഫ്ബി പോസ്റ്റിന് കമന്റായി വാജ്‌പേയി ഒരു നെഹ്‌റുവിയന്‍ സോഷ്യലിസ്റ്റ് ആയിരുന്നില്ല എന്നും ആര്‍എസ്എസ് വിധേയത്വം പ്രകടിപ്പിച്ചിരുന്ന വലതുപക്ഷ അനുകൂലി ആയിരുന്നു എന്നുമാണ് സഞ്ജയ് പരാമര്‍ശിച്ചത്. ഇതിനെ തുടര്‍ന്ന് ഓണ്‍ലൈനില്‍ തന്നെ ആര്‍എസ്എസ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരേ ഭീഷണി ഉയര്‍ത്തി. രാവിലെ അദ്ദേഹത്തെ വിളിച്ച് കൊല്ലപ്പെടുമെന്ന് ഭീഷണിപ്പെടുത്തി.
അതിനു ശേഷം വീട്ടില്‍ അതിക്രമിച്ചുകയറിയ അക്രമികള്‍ ചെരുപ്പും ഇരുമ്പ് പൈപ്പുകളും ഉപയോഗിച്ച് മര്‍ദിച്ചു. കോണിപ്പടികളിലൂടെ വലിച്ചിഴച്ചു കൊണ്ടുവന്ന് റോഡിലെത്തിച്ച് പെട്രോളൊഴിച്ചു. ഇതിനകം സ്ഥലത്ത് എത്തിയ സഞ്ജയിന്റെ വിദ്യാര്‍ഥികളുംചില സഹപ്രവര്‍ത്തകരും അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss