|    Sep 20 Thu, 2018 12:04 am
FLASH NEWS
Home   >  National   >  

വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : 11th June 2018 | Posted By: Jasmi JMI

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും ബി ജെപിയുടെ മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്‌പേയിയെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു തിങ്കളാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപപ്പിച്ചത്. ഡോക്ടര്‍മാരുടെ ഉപദേശപ്രകരാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുളള ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.
സാധാരണഗതിയിലുളള പരിശോധനകള്‍ക്കായി ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണിത്. എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലാണ് മുന്‍ പ്രധാനമന്ത്രിയുടെ ആരോഗ്യപരിശോധനകള്‍ നടക്കുന്നതെന്നും ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കുന്നു.
തൊണ്ണൂറ്റിമൂന്ന് വയസ്സുളള മുന്‍പ്രധാനമന്ത്രി  പ്രായത്തിന്റെ അവശതയും ആരോഗ്യപരവുമായ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ചുകാലമായി രാഷ്ട്രീയത്തില്‍ സജീവമായി രംഗത്തില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss