|    Dec 11 Tue, 2018 2:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാജ്‌പേയിയുടെ സംസ്‌കാരച്ചടങ്ങില്‍ ഹെഡ്‌ലിയുടെ അര്‍ധസഹോദരനും

Published : 21st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ സംസ്‌കാരച്ചടങ്ങില്‍ സംബന്ധിച്ച പാക് പ്രതിനിധി സംഘത്തില്‍ 26/11 മുംബൈ ആക്രമണത്തിന്റെ ആസൂത്രകരില്‍ ഒരാളായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ അര്‍ധസഹോദരന്‍ പങ്കെടുത്തത് വിവാദമായി. പാകിസ്താനിലെ ഇടക്കാല നിയമമന്ത്രിയായ സയ്യിദ് അലി സഫറിന്റെ നേതൃത്വത്തിലെത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട പാകിസ്താന്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും ഹെഡ്‌ലിയുടെ അര്‍ധസഹോദരനുമായ ഡാനിയല്‍ ഗീലാനിയുടെ സാന്നിധ്യമാണ് വിവാദത്തിനു തിരികൊളുത്തിയത്.
വാജ്‌പേയിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത പാക് സംഘം വിദേശകാര്യ മന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഇതില്‍ നിന്നു ഗീലാനി വിട്ടുനിന്നിരുന്നു. എന്നാല്‍, കൂടിക്കാഴ്ചയുടെ വീഡിയോ ഗീലാനി ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss