|    Sep 26 Wed, 2018 4:27 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വാജ്‌പേയിയുടെ മരണവിവരം ബിജെപി മറച്ചുവച്ചു: ശിവസേന

Published : 28th August 2018 | Posted By: kasim kzm

മുംബൈ: മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ വാജ്‌പേയിയുടെ മരണവിവരം ജനങ്ങളില്‍ നിന്നു മറച്ചുവച്ചുവെന്ന് ശിവസേന. മുഖപത്രമായ സാംനയുടെ എഡിറ്ററും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത്് എഴുതിയ മുഖപ്രസംഗത്തിലാണ് ശിവസേനയുടെ വിമര്‍ശനം. സ്വതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനു വേണ്ടിയാണ് മരണവിവരം മറച്ചുവച്ചതെന്നും മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു.
ഈ മാസം 12ന് ആരോഗ്യനില അതീവ ഗുരുതരമായ വാജ്‌പേയിയുടെ മരണവിവരം ആഗസ്ത് 16നാണ് പുറംലോകം അറിഞ്ഞത്. ആരോഗ്യനില വഷളായ ശേഷം മരണവിവരം പുറത്തുവരുന്നത് വരെ മറ്റു വിവരങ്ങളൊന്നും പുറത്തുവിടാതിരുന്നതു സംശയത്തിനിടയാക്കുന്നതാണ്. സ്വാതന്ത്ര്യ ദിനത്തിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം തടസ്സപ്പെടാതിരിക്കാനാണ് മരണവിവരം മറച്ചുവച്ചതെന്നു സംശയിക്കണം.
സ്വാതന്ത്ര്യ ദിനത്തിനു മുമ്പ് മരണവിവരം അറിഞ്ഞിരുന്നെങ്കില്‍ ദേശീയ ദുഃഖാചരണം നടത്തേണ്ടിവരുമായിരുന്നു. ദേശീയ പതാക താഴ്ത്തിക്കെട്ടേണ്ടി വരുമായിരുന്നു. പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗത്തിന്റെ പ്രാധാന്യവും കുറയുമായിരുന്നു. ഇതിനാല്‍ തന്നെ വാജ്‌പേയിയുടെ മരണം ബിജെപി മറച്ചുവച്ചതായാണ് സംശയിക്കുന്നതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss