|    Sep 26 Wed, 2018 4:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വാജ്‌പേയിയും പിതാവും കാണ്‍പൂര്‍ കോളജില്‍ സഹപാഠികളായിരുന്നു

Published : 18th August 2018 | Posted By: kasim kzm

ലഖ്‌നോ: എ ബി വാജ്‌പേയി കാണ്‍പൂരിലെ ഡിഎവി കോളജില്‍ നിയമപഠനത്തിനു ചേര്‍ന്നത് 1945ലാണ്. അന്ന് 21 വയസ്സായിരുന്നു അദ്ദേഹത്തിന്. വാജ്‌പേയിക്ക് അക്കാലത്ത് ഒരു സഹപാഠിയുണ്ടായിരുന്നു. പിതാവ് പണ്ഡിറ്റ് കൃഷ്ണ ബിഹാരിലാല്‍ വാജ്‌പേയി ആയിരുന്നു അത്. 30 വര്‍ഷക്കാലത്തെ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന് അന്ന് 50 വയസ്സ് കഴിഞ്ഞിരുന്നു. 2002-03ല്‍ പ്രധാനമന്ത്രിയായിരിക്കെ വാജ്‌പേയി ഡിഎവി കോളജിന്റെ മാഗസിനിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.
മാഗസിനില്‍ വാജ്‌പേയി ഇങ്ങനെ പറയുന്നു: അച്ഛനും മകനും ഒന്നിച്ചു പഠിച്ച കോളജിനെ നിങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടോ? അതും ഒരേ ക്ലാസില്‍. ഇല്ലെങ്കില്‍ കാണ്‍പൂര്‍ ഡിഎവി കോളജിനെ സംബന്ധിച്ച നിങ്ങളുടെ അറിവ് അപൂര്‍ണമാണെന്ന് പരിഗണിക്കേണ്ടിവരും. അച്ഛനും മകനും ഒന്നിച്ച് പഠിക്കുന്നതിന് മാത്രമല്ല, ഒന്നിച്ച് നാടകം അവതരിപ്പിക്കുന്നതിനും കോളജ് സാക്ഷ്യംവഹിച്ചു. 1945-46 കാലഘട്ടം. ഗ്വാളിയോറിലെ വിക്ടോറിയ കോളജില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ഭാവിയെ കുറിച്ച് വാജ്‌പേയിക്ക് ആശങ്കയുണ്ടായിരുന്നു. പിതാവ് സര്‍ക്കാര്‍ സര്‍വീസില്‍നിന്നു വിരമിച്ചു. കെട്ടിക്കാറായ രണ്ട് സഹോദരിമാര്‍. സ്ത്രീധനത്തുകയുണ്ടാക്കണം. ഇതിനിടയില്‍ ബിരുദാനന്തര പഠനം എങ്ങനെ സാധ്യമാവും. എല്ലാ വാതിലുകളും അടഞ്ഞുവെന്ന് കരുതിയിരിക്കുമ്പോഴാണ് ഗ്വാളിയര്‍ മഹാരാജാവ് ശ്രീമത്ത് ജിറാജി റാവു സിന്ധ്യ പ്രതിമാസം 75 രൂപ സ്‌കോളര്‍ഷിപ്പ് വാഗ്ദാനം ചെയ്തത്. അങ്ങനെ കാണ്‍പൂര്‍ കോളജില്‍ ഉപരിപഠനത്തിന് ശ്രമിക്കുമ്പോഴാണ് പിതാവിനും തുടര്‍പഠനത്തില്‍ താല്‍പര്യം ജനിച്ചതും അച്ഛനും മകനും സഹപാഠികളാവുന്നതും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss