|    Sep 21 Fri, 2018 1:52 am
FLASH NEWS
Home   >  Todays Paper  >  page 9  >  

വാജ്‌പേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാകിസ്താന്‍

Published : 18th August 2018 | Posted By: kasim kzm

ഇസ്‌ലാമാബാദ്: കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ്‌പേയിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പാക് ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വഴിത്തിരിവായത് വാജ്‌പേയിയുടെ ഇടപെടലാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തെ അദ്ദേഹം എന്നും പ്രോല്‍സാഹിപ്പിച്ചിരുന്നുവെന്നും പാക് നേതാക്കള്‍ അനുസ്മരിച്ചു. നിയുക്ത പ്രധാനമന്ത്രി ഇംറാന്‍ഖാനും വാജ്‌പേയിയുടെ നിര്യാണത്തില്‍ അനുസ്മരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ വാജ്‌പേയി നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടുമെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു. 1999ലെ ലാഹോര്‍ ബസ് യാത്രയിലൂടെ വാജ്‌പേയിയും നവാസ് ശരീഫും ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനു ശ്രമം തുടങ്ങിയിരുന്നുവെന്നും പാകിസ്താന്‍ മുസ്‌ലിംലീഗ് -നവാസ് വക്താവ് അഭിപ്രായപ്പെട്ടു. ഇത് പട്ടാള ഭരണാധികാരി ജനറല്‍ പര്‍വേസ് മുശര്‍റഫ് അട്ടിമറിക്കുകയായിരുന്നുവെന്നും പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss