|    Sep 25 Tue, 2018 1:13 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വാജുഭായിയെ നായയോട് ഉപമിച്ച് സഞ്ജയ് നിരുപം

Published : 20th May 2018 | Posted By: kasim kzm

ബംഗളൂരു: കര്‍ണാടക ഗവര്‍ണര്‍ക്കെതിരേ വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഗവര്‍ണര്‍ വാജുഭായ് വാലയെ നായയോടാണ് സഞ്ജയ് നിരുപം ഉപമിച്ചത്.
ഇന്നു മുതല്‍ ഇന്ത്യയിലെ ജനങ്ങളെല്ലാം വാജുഭായ് വാല എന്ന പേര് നായ്ക്കള്‍ക്കിടുമെന്നും കാരണം, ഇത്രയധികം ഒരു നേതാവിനോടോ പാര്‍ട്ടിയോടോ കൂറുള്ള ഒരാളും ഇന്ത്യയിലുണ്ടാവില്ലെന്നും സഞ്ജയ് നിരുപം പറയുന്നു.
പ്രസ്താവന വന്‍ വിവാദമാണ് ക്ഷണിച്ചുവരുത്തിയത്. സഞ്ജയ്ക്ക് ബഹുമാനിക്കാനറിയില്ലെന്നു ബിജെപി വിമര്‍ശിച്ചു. ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. കോണ്‍ഗ്രസ്സിന്റെ സംസ്‌കാരം ഇതാണോ പഠിപ്പിക്കുന്നത്, രാഷ്ട്രീയം ഇത്രമാത്രം അധപ്പതിച്ച് പോയോ തുടങ്ങിയവയായിരുന്നു സഞ്ജയ് നിരുപമിനെതിരേയുള്ള വിമര്‍ശനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss