|    May 27 Sat, 2017 3:24 pm
FLASH NEWS

വാഗ്ദാന ലംഘനം നടത്തി മുന്നണികള്‍ ജനങ്ങളെ കബളിപ്പിക്കുന്നു: എസ്ഡിപിഐ

Published : 26th April 2016 | Posted By: SMR

കടപ്പുറം: തിരഞ്ഞെടുപ്പുകളില്‍ വിവിധ വാഗ്ദാനങ്ങള്‍ നല്‍കുകയും വിജയിച്ചു കഴിഞ്ഞാല്‍ അതു നടപ്പിലാക്കാതെ ജനങ്ങളെ കബളിപ്പിക്കുകയുമാണ് മുന്നണികള്‍ ചെയ്യുന്നതെന്ന് എസ്ഡിടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഫാറൂക്ക്.
എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിജയിച്ചു കഴിഞ്ഞാല്‍ ഇവര്‍ ഓര്‍ക്കാറില്ലെന്നും ഇത് ഓര്‍മപ്പെടുത്തിക്കൊണ്ടാവണം ഇത്തവണ ജനങ്ങള്‍ വോട്ടു ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫും തുടര്‍ച്ചയായി എല്‍ഡിഎഫും ഗുരുവായൂര്‍ മണ്ഡലം ഭരിച്ചിട്ടും വികസന മുന്നേറ്റം നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രവാസ ലോകത്തു നിന്നും എത്തുന്ന പണം കൊണ്ടുള്ള വികസനം മാത്രമാണ് ഗുരുവായൂരിന് ലഭിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം പുളിക്കല്‍ അധ്യക്ഷ വഹിച്ചു. നൗഷാദ് ഖാസിമി മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി പി ആര്‍ സിയാദ്, പഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ഷാജഹാന്‍, ഷാഫി അടിതിരുത്തി സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി പ്രകടനവും ഉണ്ടായി.ഹുസൈന്‍ ഹാഷ്മി, നിസാം ബുഖാറയില്‍, അയ്യൂബ് തൊട്ടാപ്പ്, ബി ടി സലാഹുദ്ദീന്‍, റിയാസ് വലിയകത്ത്, സെക്കീര്‍ ലൈറ്റ്ഹൗസ്, പഞ്ചായത്ത് സെക്രട്ടറി ഇസ്മായില്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day