|    May 29 Mon, 2017 3:48 am
FLASH NEWS

വാഗ്ദാനം പാലിച്ചില്ല;കേന്ദ്ര സര്‍വകലാശാലയുടെ ആസ്ഥാനത്ത് നാട്ടുകാരുടെ ആത്മഹത്യാഭീഷണി

Published : 6th October 2016 | Posted By: mi.ptk

suicide_attempt

കാസര്‍കോട്: പെരിയയിലുള്ള കേന്ദ്ര-കേരള സര്‍വകാലാശാല ആസ്ഥാന മന്ദിരത്തിന് മുകളില്‍ കയറി പതിനാറ് തദ്ദേശവാസികളുടെ ആത്മഹത്യാഭീഷണി. കേന്ദ്ര സര്‍വകലാശാലക്കായി ഭൂമി വിട്ടു നല്‍കിയവരാണ് ആത്മഹത്യാഭീഷണി മുഴക്കി മന്ദിരത്തിന് മുകളില്‍ കയറിയത്. അധികൃതര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ പത്ത് മണിയോടെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കേന്ദ്ര സര്‍വകലാശാലക്ക് സ്ഥലം വിട്ട് കൊടുത്തപ്പോള്‍ ഇവര്‍ക്ക് ഇവിടെ തൊഴില്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയുന്നു. ഈ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്നാണ് ആത്മഹത്യാഭീഷണി മുഴക്കിയത്.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും കേന്ദ്രസര്‍വകലാശാല അധികൃതകരും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെട്ടു. തങ്ങളുടെ ആവശ്യത്തിന് രേഖാമൂലം ഉറപ്പ് ലഭിക്കാതെ താഴെയിറങ്ങില്ലെന്നാണ് ഇവരുടെ പക്ഷം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day