|    Jan 23 Mon, 2017 3:55 am
FLASH NEWS

വാഗാ അതിര്‍ത്തിയില്‍ വന്‍ സുരക്ഷാ വീഴ്ച

Published : 17th November 2015 | Posted By: swapna en

 

vagaഅമൃത്സര്‍: പഞ്ചാബിലെ ഇന്ത്യ-പാക് പ്രധാന അതിര്‍ത്തിയായ വാഗയില്‍ വന്‍ സുരക്ഷാ വീഴ്ച. പാക് കവാടത്തിലേക്ക് വിദേശ ഇന്ത്യക്കാരന്‍ തന്റെ കാര്‍ ഇടിച്ചു കയറ്റി. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.  ഇന്ത്യന്‍ സൈന്യത്തിന്റെ നിരവധി സുരക്ഷാ ബാരിക്കേഡുകള്‍ തകര്‍ത്താണ് കാനഡയില്‍ താമസമാക്കിയ സുരീന്ദര്‍ സിങ് കാംഗ് തന്റെ കാര്‍ ഇടിച്ചു കയറ്റിയത്.  കൊലപാതകശ്രമത്തിനും നിയമവിരുദ്ധമായി അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ പോലിസ് കേസ്സെടുത്തു.
സിഖ് മതക്കാരുടെ പാകിസ്താനിലെ വിശുദ്ധസ്ഥലങ്ങള്‍ സ്വതന്ത്രമായി സന്ദര്‍ശിക്കാന്‍ സാധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിന് കവാടങ്ങള്‍ എപ്പോഴും തുറന്നിടണമെന്നും സിങ് പറഞ്ഞു.

എല്ലാ ദിവസവും ഇന്ത്യ- പാക്  സൈനികര്‍ ബീറ്റിങ് ദ റിട്രീറ്റ് നടത്തുന്ന സ്ഥലമാണ് വാഗാ അട്ടാരി.  ഒരു വര്‍ഷം മുമ്പ് അതിര്‍ത്തിക്ക് ഏതാനും മീറ്റര്‍ അകലെ ചാവേര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 79 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക