|    Nov 19 Mon, 2018 2:52 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വാഗണ്‍ ട്രാജഡി ചിത്രം മാറ്റിയത് ദേശവിരുദ്ധം: മുഖ്യമന്ത്രി

Published : 8th November 2018 | Posted By: kasim kzm

തിരുവനന്തപുരം: സംഘപരിവാര ഭീഷണിയെ തുടര്‍ന്നു തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു വാഗണ്‍ ട്രാജഡി ചിത്രങ്ങള്‍ നീക്കിയ നടപടി അന്ത്യന്തം ഹീനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പ്രധാന ഏടായ വാഗണ്‍ ട്രാജഡി ചിത്രീകരിക്കുന്ന ചുവര്‍ചിത്രം തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് നീക്കിയ നടപടി അത്യന്തം ഹീനമാണ്. സ്വാതന്ത്ര്യസമര ചരിത്രത്തെ അവഹേളിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരേ ദേശാഭിമാനികളും ജനാധിപത്യ വിശ്വാസികളുമായ ജനങ്ങള്‍ പ്രതിഷേധിക്കണമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു വാഗണ്‍ ട്രാജഡിയുടെ പെയിന്റിങ് എടുത്തുമാറ്റിച്ചത് ചരിത്രത്തോടുള്ള കുറ്റകൃത്യമാണെന്നു സിപിഐ കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം ബിനോയ് വിശ്വം എംപി അഭിപ്രായപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss