|    Oct 21 Sun, 2018 7:48 pm
FLASH NEWS
Home   >  Kerala   >  

വാഗണമണ്‍ സിമി ക്യാംപ് കേസ് വിചാരണ തുടങ്ങി

Published : 23rd January 2017 | Posted By: Navas Ali kn

court

കൊച്ചി: വാഗമണ്‍ സിമി ക്യാംപ് കേസില്‍  എന്‍ഐഎ പ്രത്യേക കോടതിയില്‍ വിചാരണ തുടങ്ങി. നാലു മലയാളികള്‍ അടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 30 പേരാണു കേസിലെ പ്രതികള്‍. ഇതില്‍ 29 പ്രതികളും മറ്റു സ്‌ഫോടന കേസുകളില്‍ ഉള്‍പ്പെട്ട് ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ ജയിലിലായതിനാല്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെയാണു വിചാരണ നടത്തുന്നത്.കേരളത്തിലെ ആദ്യമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി വിചാരണ നടത്തുന്ന കേസാണിത്.വിഡിയോ കോണ്‍ഫറന്‍സിലൂടെ തന്നെയാണു കോടതി പ്രതികളെ കുറ്റപത്രം വായിച്ചത്. അന്‍പതോളം പേര്‍ ക്യാംപില്‍ പങ്കെടുത്തെങ്കിലും 37 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് എന്‍ഐഎ സമര്‍പ്പിച്ചിരിക്കുന്നത്്. ഈരാറ്റുപേട്ട സ്വദേശി പീടിയാക്കല്‍ ഷാദുലിയെ (ഹാരിസ്) ഒന്നാം പ്രതിയാക്കി 2011 ജനുവരിയിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss