വാക്ക് പാലിച്ചില്ല, ബിജെപിക്ക് ഇനി വോട്ടു ചെയ്യില്ല;ദലിത് യുവാക്കള്‍
Published : 6th April 2018 | Posted By: mi.ptk
ജയ്പൂര്‍: വാക്ക് പാലിക്കാത്ത ബിജെപിക്ക് ഇനി വോട്ടുചെയ്യില്ലെന്ന് രാജസ്ഥാനിലെ ദലിത് യുവാക്കള്‍. തൊഴില്‍ രഹിതരായ യുവാക്കള്‍ക്കെല്ലാം തൊഴില്‍ നല്‍കുമെന്ന് ഉറപ്പുപറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്ക് പാലിച്ചില്ലെന്ന് യുവാക്കള്‍ പറഞ്ഞു.രാജസ്ഥാനിലെ കസബ ബോണ്‍ലി ടൗണിലൂടെയായിരുന്നു കേന്ദ്രസര്‍ക്കാരിനെതിരായ യുവാക്കളുടെ പ്രതിഷേധം.

രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു അധികാരത്തിലെത്തുന്നതിന് മുന്‍പ് മോദി വാക്ക് നല്‍കിയിരുന്നത്. എന്നാല്‍ അധികാരത്തിലെത്തിയപ്പോഴാല് തന്ന വാക്ക് മോദി മറന്നു. ഇനി ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്താന്‍ തങ്ങള്‍ അനുവദിക്കില്ലെന്നും യുവാക്കള്‍ പറഞ്ഞു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.