|    Oct 17 Wed, 2018 3:35 pm
FLASH NEWS
Home   >  Kerala   >  

വാക്ക് തര്‍ക്കം പിതാവ് മകനെ വെട്ടിക്കൊന്നു

Published : 5th September 2017 | Posted By: shadina sdna

പാലക്കാട്: കുടുംബവഴക്കിനെ തുടര്‍ന്ന് പിതാവ് മകനെ വെട്ടിക്കൊന്നു. തൃത്താല വട്ടോളി കുഴിക്കാട്ടിരിയില്‍ മേലേതില്‍ മുഹാരി (55) ആണ് മകന്‍ റിയാസിനെ (30) കൊലപ്പെടുത്തിയത്. മദ്യപിച്ചെത്തിയ ഇരുവരും വഴക്കിടുകയായിരുന്നു. വഴക്കിനിടെ മുഹാരി റിയാസിന്റെ കാലിന് വെട്ടുകയായിരുന്നു. വെട്ടേറ്റ റിയാസ് ചോരവാര്‍ന്നാണ് മരിച്ചത്. വഴക്ക് പതിവുള്ളതിനാല്‍ വീട്ടിലെ മറ്റാരും ഇക്കാര്യം ശ്രദ്ധിച്ചില്ല. പാചകതൊഴിലാളിയാണ് റിയാസ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മുഹാരി ഒളിവിലാണ്. പട്ടാമ്പി പോലിസ് അന്വേഷണം ആരംഭിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss