|    Jan 16 Mon, 2017 4:44 pm

വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കത്തിക്കുത്ത്; യുവാവ് അറസ്റ്റില്‍

Published : 5th October 2016 | Posted By: Abbasali tf

ഗുരുവായൂര്‍: ദേവസ്വം മെഡിക്കല്‍ സെന്ററില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ഗുരുവായൂര്‍ മാങ്ങോട്ട് അപ്പാര്‍ട്ട്‌മെന്റിന് സമീപം എരിഞ്ഞിയില്‍ സിദ്ധാര്‍ത്ഥന്റെ മകന്‍ സുധീഷിനെ (40) യാണ് ഗുരുവായൂര്‍ ടെമ്പിള്‍ എസ്‌ഐ ഗിരിജാവല്ലഭന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇന്നലെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച വൈകീട്ടാണ് മണത്തല പരപ്പില്‍ സുജിത്തിന് (30) കുത്തേറ്റത്. കുത്തേറ്റ് പോലിസ് സ്റ്റേഷനില്‍ അഭയം തേടിയ സുജിത്തിനെ പോലിസ് ജീപ്പിലാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. കാമുകിയെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. സുധീഷിന്റെ കാമുകിയായിരുന്ന ചാവക്കാട് സ്വദേശിനിയായ യുവതി ഇയാളെ ഒഴുവാക്കി സുജിത്തുമായി അടുപ്പത്തിലായതാണത്രെ അക്രമത്തിന് കാരണം. തിങ്കളാഴ്ച വൈകീട്ട് യുവതിയുമായി സുജിത്ത് ഗുരുവായൂര്‍ ദേവസ്വം മെഡിക്കല്‍ സെന്ററിലേക്ക് വന്നതായിരുന്നു. ഇവര്‍ ആശുപത്രിയില്‍ ഉണ്ടെന്ന വിവരമറിഞ്ഞെത്തിയ സുധീഷ് ആശുപത്രിക്കുള്ളില്‍ വച്ച് സുജിത്തുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും, തുടര്‍ന്ന് കുത്തി മുറിവേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു. നേരത്തെ അടിപിടി കേസുകളില്‍ പ്രതിയാണ് സുധീഷെന്നും പോലിസ് പറഞ്ഞു. ആറ് മാസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടര്‍ ഇയാളെ നല്ലനടപ്പിന് ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക