|    Mar 30 Thu, 2017 4:29 am
FLASH NEWS

വാക്കുകളുടെ പ്രയോഗം സ്വയം സെന്‍സറിനു ശേഷം: പെരുമാള്‍ മുരുകന്‍

Published : 24th August 2016 | Posted By: SMR

ന്യൂഡല്‍ഹി: സ്വയം സെന്‍സറിന് വിധേയമാക്കിയതിനു ശേഷമേ പദങ്ങള്‍ പ്രയോഗിക്കുകയുള്ളൂവെന്ന് തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍. തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 മാസങ്ങള്‍ക്കു മുമ്പ് ജാതി സംഘടനകളുടെ പ്രതിഷേധം കാരണം എഴുത്തില്‍ നിന്നു സ്വയം വിരമിച്ച മുരുകന്റെ പുതിയ കവിതാസമാഹാരമായ ‘കൊഴൈയാന്‍ പാടല്‍കള്‍’ (ഒരു ഭീരുവിന്റെ പാട്ടുകള്‍) തിങ്കളാഴ്ച രാത്രിയാണു പ്രകാശനം ചെയ്തത്.
ഓരോ വാക്കുകളും സ്വയം പരിശോധനയ്ക്കു വിധേയമാക്കും. വാക്കുകള്‍ തെറ്റിദ്ധാരണ ജനിപ്പിക്കുന്നതു തടയുന്നതിനാണിത്. ഇതു തെറ്റാണെങ്കില്‍ സാഹിത്യലോകം തന്നോട് ക്ഷമിക്കണം- മുരുകന്‍ പറഞ്ഞു. തന്റെ ‘മധുരോഭാഗന്‍’ എന്ന നോവലിനെതിരേ നടന്ന പ്രതിഷേധത്തെ തുടര്‍ന്നാണ് 2014 ഡിസംബറില്‍ എഴുത്തു നിര്‍ത്തുകയാണെന്ന് മുരുകന്‍ ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day