|    Aug 18 Fri, 2017 12:36 pm
FLASH NEWS

വാക്കും പ്രവര്‍ത്തിയും ഒന്നായിരിക്കുന്നതാണ് ഉചിതം: ശ്രീരാം വെങ്കിട്ടരാമന്‍

Published : 7th August 2017 | Posted By: fsq

 

മട്ടാഞ്ചേരി: വാക്കും പ്രവര്‍ത്തിയും ഒന്നായിരിക്കുന്നതാണ് ഉചിതമെന്ന് ഇടുക്കി, ദേവികുളം മുന്‍ സബ് കലക്ടര്‍ ശ്രീരാം വെങ്കിട്ടരാമന്‍. കൊച്ചിന്‍ കോളജ് അലൂംനി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഫോര്‍ട്ടുകൊച്ചി കടപ്പുറം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള സേവനങ്ങള്‍ നടത്തുമ്പോള്‍ അത് പൂര്‍ണതയിലെത്തിക്കുവാന്‍ സംഘടനകള്‍ക്ക് കഴിയണമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ജെ വയലാട്ട് അധ്യക്ഷത വഹിച്ചു. കൊച്ചി നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യൂ , കൗണ്‍സിലര്‍ സനീഷ അജീബ്, സെകട്ടറിയും  കസ്റ്റംസ് അസി.കമ്മീഷണറുമായ ടി പി സലീംകുമാര്‍, കൊച്ചിന്‍ കോളജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. രാജഗോപാല്‍, അനിത തോമസ് സംസാരിച്ചു. നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ഥികളാണ് ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.കോളജിന്റെ ഗോള്‍ഡണ്‍ ജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി 13ന് ഗോള്‍ഡണ്‍ റണ്‍ നടത്തും. മട്ടാഞ്ചേരി അസി.പോലിസ് കമ്മീഷണര്‍  എസ് വിജയന്‍ റണ്‍ ഫഌഗ് ഓഫ് ചെയ്യും. 14 ന് രക്ത ദാന ക്യാംപും നടക്കും. 15 ന് ഒരുവട്ടം കൂടി എന്ന പേരില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം നടക്കും. വിരമിച്ച അധ്യാപകരെ ഗുരുവന്ദനം പരിപാടിയിലൂടെ ആദരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക