|    Jan 19 Thu, 2017 1:55 am
FLASH NEWS

വാകമരം അപകട ഭീഷണിയില്‍; പരാതിയില്‍ നടപടിയില്ലെന്ന് നാട്ടുകാര്‍

Published : 26th August 2016 | Posted By: SMR

പന്തളം: കുരമ്പാല വില്ലേജ് ഓഫിസ് കവാടത്തില്‍ നില്‍ക്കുന്ന വാകമരം അപകടഭീഷണി ഉയര്‍ത്തുന്നു. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മരത്തിന്റെ ശിഖരങ്ങള്‍ ശക്തമായ കാറ്റിലും മഴയിലും നിലംപൊത്താവുന്ന സ്ഥിതിയിലാണ്. നേരത്തെ പന്തളം ഗ്രാമപഞ്ചായത്ത് പൊതുജനങ്ങള്‍ക്കായി ഇവിടെ കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചെങ്കിലും ഭൂരിപക്ഷം യാത്രക്കാരും മരത്തണലിലാണ് വാഹനം കാത്തുനില്‍ക്കുന്നത്.
മെഡിക്കല്‍ മിഷന്‍ ജങ്ഷനില്‍ നിന്നു കടയ്ക്കാട് ഭാഗത്തേക്ക് വിദ്യാര്‍ഥികളടക്കം നിത്യേന നിരവധി ആളുകള്‍ വാഹനങ്ങളിലും കാല്‍നടയായും സഞ്ചരിക്കുന്ന റോഡും ഈ വൃക്ഷത്തിനരികിലൂടെയാണ് കടന്നുപോവുന്നത്. ഈ നിലയില്‍ അപകടാവസ്ഥയിലായ മരത്തിന്റെ ശാഖകള്‍ക്ക് ഇടയിലൂടെ യാതൊരുവിധ സുരക്ഷാ മാനദണ്ഡവുമില്ലാതെ ഹൈടെന്‍ഷന്‍ വൈദ്യുത വിതരണ കമ്പികളും വലിച്ചതോടെ അപകടസാധ്യത ഇരട്ടിയായി.
കടയ്ക്കാടു നിന്നുള്ള ഹൈടെന്‍ഷന്‍ 11 കെവി ലൈന്‍ അടൂര്‍-പന്തളം റൂട്ടിലുള്ള 11 കെവി ലൈനുമായി ലിങ്ക്  ചെയ്തിരിക്കുന്നത് ഇവിടെയാണ്. ലോ ടെന്‍ഷന്‍ ലൈനുകളും സമാനമായി ലിങ്ക് ചെയ്തിട്ടുണ്ട്. വൃക്ഷത്തിന്റെ ശിഖരങ്ങള്‍ 11 കെവി ലൈനിലേക്ക് തട്ടുന്നവിധം ചരിഞ്ഞുനില്‍ക്കുന്നു. ഏതെങ്കിലും സാഹചര്യത്തില്‍ വൃക്ഷത്തിനുണ്ടായേക്കാവുന്ന അപകടം വലിയ ദുരന്തത്തിന് കാരണമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. കുരമ്പാല വില്ലേജ് ഓഫിസ്, അസി.എഡ്യുക്കേഷന്‍ ഓഫിസ്, മൃഗാശുപത്രി, എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയടക്കമുള്ള സ്വകാര്യ ആശുപത്രികള്‍, ഹൈസ്‌കൂള്‍, വിവിധ ആരാധനാലയങ്ങള്‍ എന്നിവയോടൊപ്പം വിവിധ സ്വകാര്യ വ്യവസായ, കച്ചവട സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു.
അപകടാവസ്ഥക്കു പരിഹാരം കാണണമെന്ന ആവശ്യവുമായി നിരവധി പരാതികള്‍ നഗരസഭയിലും കെഎസ്ഇബിയിലും നല്‍കിയെങ്കിലും നടപടി സ്വീകരിക്കാത്തതില്‍ പൊതുജനങ്ങള്‍ അസംതൃപ്തരാണ്. വകുപ്പുമന്ത്രിക്ക് പരാതി നല്‍കുമെന്ന് പ്രദേശവാസികള്‍ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക