|    Oct 16 Tue, 2018 8:08 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

വസ്തു ഇടപാട്: സര്‍ക്കാരിന് നോട്ടീസ്

Published : 15th September 2017 | Posted By: fsq

 

വസ്തു ഇടപാടുമായി ബന്ധപ്പെട്ട് എഡിജിപി ടോമിന്‍ തച്ചങ്കരിക്കെതിരേ അന്വേഷണത്തിനു നിര്‍ദേശമുണ്ടായിട്ടും എന്‍ഫോഴ്‌സ്‌മെന്റ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍ സംസ്ഥാനസര്‍ക്കാരടക്കം എതിര്‍കക്ഷികളോടു ഹൈക്കോടതി വിശദീകരണം തേടി. സംസ്ഥാനസര്‍ക്കാര്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കരാറിലേര്‍പ്പെട്ട കൊച്ചി തമ്മനത്തെ എപിജി ഡെവലപ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ടോമിന്‍ തച്ചങ്കരി, അദ്ദേഹത്തിന്റെ ഭാര്യ എന്നിവരാണ് വിശദീകരണം നല്‍കേണ്ടത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്ന് പറവൂര്‍, വരാപ്പുഴ പീഡനക്കേസില്‍പ്പെടുത്തിയെന്നാരോപിച്ച് ടോമിന്‍ തച്ചങ്കരിക്കെതിരേ നിയമനടപടി തുടരുന്ന കന്യാകുമാരി സ്വദേശി കെ മണികണ്ഠന്റെ ഹരജിയിലാണു നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss