|    Sep 23 Sun, 2018 1:27 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്ത്; കാസ്ഗഞ്ചില്‍ നടന്നതെന്ത്?

Published : 7th February 2018 | Posted By: kasim kzm

സ്വന്തം  പ്രതിനിധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കാസ്ഗഞ്ചിലെ വര്‍ഗീയലഹളയെ കുറിച്ചുള്ള വസ്തുതാന്വേഷണ റിപോര്‍ട്ട് പുറത്ത്. സംഭവത്തില്‍ പോലിസിന്റെ പങ്കിനെക്കുറിച്ചും പോലിസ് വിഷയത്തില്‍ പുലര്‍ത്തിയ സത്യസന്ധതയെ കുറിച്ചും ഗൗരവമായ സംശയങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചി ല്‍ സന്ദര്‍ശനം നടത്തിയ അന്വേഷണസംഘം തിങ്കളാഴ്ച പുറത്തുവിട്ട റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. രാഷ്ട്രീയപ്പാര്‍ട്ടികളുടെ നിശ്ശബ്ദതയിലും പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു.2018 ഫെബ്രുവരി 2നാണ് ലഖ്‌നോ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള സംയുക്ത അന്വേഷണസംഘം വസ്തുതക ള്‍ കണ്ടെത്താനായി കാസ്ഗഞ്ച് സന്ദര്‍ശിച്ചത്. അക്രമസംഭവങ്ങള്‍ സ്വാഭാവികമായ വര്‍ഗീയലഹളയുടെ ഭാഗമായിരുന്നുവെന്ന പോലിസിന്റെയും സര്‍ക്കാരിന്റെയും വാദം സംഘം പൂര്‍ണമായി തള്ളിക്കളയുകയും സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതും വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കുന്നതുമാണെന്ന് ആണയിട്ടു പറയുകയും ചെയ്തു. ഭാവിയില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നു മുന്നറിയിപ്പും നല്‍കി. ഇവിടെ ഹിന്ദുക്കളുടെയും മുസ്‌ലിംകളുടെയും ഇടയില്‍ വര്‍ഗീയവിദ്വേഷം വളര്‍ത്താന്‍ വലതുപക്ഷ ഹിന്ദുത്വശക്തികള്‍ തീവ്രമായി പരിശ്രമിക്കുന്നുണ്ട്. എന്നിരുന്നാലും ഇവര്‍ക്കിടയിലെ സൗഹൃദം നിലനില്‍ക്കുന്നതായും പരസ്പരമുള്ള നഷ്ടങ്ങളില്‍ സഹതപിക്കുന്നതായും റിപോര്‍ട്ട് പറയുന്നു. മുസ്‌ലിംകള്‍ക്കു മാത്രമാണ് വസ്തുവകകളുടെ നഷ്ടം നേരിട്ടത്. 27 കടകള്‍ ലഹളയി ല്‍ തീയിട്ടുനശിപ്പിച്ചു. എന്നാ ല്‍, ഒരാളുടെപോലും പരാതിയില്‍ പോലിസ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയിട്ടില്ല.കലാപത്തില്‍ കൊല്ലപ്പെട്ട ഒരേയൊരു വ്യക്തിയായ  ചന്ദ ന്‍ ഗുപ്തയുടെ ചിത്രത്തിലെ പ രിക്കുകളും മരണം സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന പോലിസ് പ്രസ്താവനകളും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് റിപോര്‍ട്ട് വ്യക്തമാക്കുന്നു. ഗുപ്ത എവിടെ വച്ച് കൊല്ലപ്പെട്ടെന്നോ അല്ലെങ്കില്‍ എവിടെ നിന്നാണ് വെടിവച്ചെതന്നതിനെക്കുറിച്ചോ യാതൊരു വ്യക്തതയുമില്ല. ചന്ദന്‍ ഗുപ്തയുടെ കൊലപാതകത്തില്‍ മുഖ്യപ്രതിയായ സലീം എങ്ങനെ പ്രതിയായെന്നതിനെക്കുറിച്ചു യാതൊരു ധാരണയുമില്ല. ലഹള നടക്കുന്ന സമയത്ത് സലീം മു ല്‍ക റോഡില്‍ മെഹ്ദി ഹസന്‍ സ്‌കൂളിലെ റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കുന്ന ഫോട്ടോകളുണ്ട്. അബ്ദുല്‍ ഹമീദ് ചൗക്കില്‍ സംഘട്ടനം നടക്കുന്ന വാര്‍ത്ത അറിഞ്ഞയുടന്‍ സ്‌കൂളില്‍ നിന്ന് തന്റെ കുട്ടികളെ കൊണ്ടുവരാന്‍ പോയതായിരുന്നു ഇയാളെന്നും റിപോര്‍ട്ടില്‍ പറയുന്നു.നസിറുദ്ദീന്‍, അക്രം എ ഖാ ന്‍, തൗഫീഖ് എന്നിവരുടെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍, ഒരു ഹിന്ദുവിനെ പോലും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ സംഘര്‍ഷത്തില്‍ ഇരുസമുദായങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു ക്ഷേത്രം പോലും ആക്രമിക്കപ്പെട്ടിട്ടില്ല. എന്നാല്‍, രണ്ടു പള്ളികള്‍ ആക്രമിക്കപ്പെട്ടു. പോലിസ് റിപോര്‍ട്ടില്‍ ഇതു രേഖപ്പെടുത്തിയിട്ടില്ല. ആരാധനാലയങ്ങളെ ആക്രമിക്കുന്നത് വളരെ ഗുരുതരമായ കുറ്റമാണെന്ന് റിപോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ നേതാക്കള്‍ ഇവരെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചില്ലെന്നും സന്ദേശങ്ങള്‍ അയക്കാനോ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനോ പോലും ആരും മുതിര്‍ന്നില്ലെന്നും അന്വേഷണസംഘാംഗങ്ങള്‍ പറഞ്ഞു. എസ് ആര്‍ ദാരുപുരി (മുന്‍ ഐജി യുപി പോലിസ്), അഡ്വ. അസിത് സെന്‍ഗുപ്ത (മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍), രാഖി സെഗാള്‍ (സാമൂഹികപ്രവര്‍ത്തകന്‍), ഹസനുല്‍ ബന്ന (പത്രപ്രവര്‍ത്തകന്‍), അലിമുല്ല ഖാന്‍ (മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍), മോഹിത് പാണ്ഡെ (മുന്‍ ജെഎഎന്‍യുഎ പ്രസിഡന്റ്), ബാനോജിത്‌ന ലാഹിരി (ലക്ചറര്‍,) ഖാലിദ് സൈഫി (സാമൂഹികപ്രവര്‍ത്തകന്‍), ശാരിഖ് ഹുസയ്ന്‍ (സാമൂഹികപ്രവര്‍ത്തകന്‍) എന്നിവരടങ്ങിയ സംഘമാണ് വസ്തുതാന്വേഷണം നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss