|    Oct 21 Sun, 2018 4:58 am
FLASH NEWS

വസ്തുതകള്‍ വളച്ചൊടിച്ചാണ് വിവാദങ്ങള്‍ ഉണ്ടാക്കുന്നത്: മന്ത്രി കെ രാജു

Published : 24th September 2017 | Posted By: fsq

 

പത്തനംതിട്ട: വസ്തുതകള്‍ വളച്ചൊടിച്ചാണ് വിവാദങ്ങള്‍ ഉണ്ടാക്കുതെന്ന് മന്ത്രി കെ രാജു. പമ്പയിലെ ബലിതര്‍പ്പണത്തിന് വനം വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി എന്ന പ്രചാരണത്തെ കുറിച്ച് കേരള സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളുടെ മക്കള്‍ക്കുള്ള അവാര്‍ഡുദാന ചടങ്ങിലാണ് മന്ത്രിയുടെ പ്രതികരണം. ബലിതര്‍പ്പണം പോലുള്ള കാര്യങ്ങള്‍ക്ക് പമ്പയിലെ ചില ഭാഗങ്ങള്‍ വാടകയ്ക്ക് നല്‍കിയിട്ടുണ്ട്. പാര്‍ക്കിങിനായി നല്‍കിയിട്ടുള്ള താല്‍ക്കാലിക ഇടങ്ങള്‍ സ്ഥിരം നിര്‍മാണത്തിന് ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ തര്‍ക്കമുള്ളത്. ഇവിടെ ഒരു തരത്തിലുള്ള സ്ഥിരം നിര്‍മാണ പ്രവര്‍ത്തനങ്ങളും അനുവദിക്കില്ല. സീസണ്‍ കഴിയുമ്പോള്‍ പൊളിച്ചുമാറ്റാവുന്ന താത്കാലിക ഷെഡുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ രജനി പ്രദീപ്, ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ കെ അനന്തഗോപന്‍, സഹകരണ നിക്ഷേപ ഗ്യാരണ്ടി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എ പത്മകുമാര്‍, പ്രൈമറി സഹകരണ സംഘം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പി ജെ അജയകുമാര്‍, ജില്ലാ സെക്രട്ടറി മത്തായി ചാക്കോ, എംപ്ലോയീസ് ഫ്രണ്ട് ട്രഷറര്‍ ജോഷ്വാ മാത്യു, എംപ്ലോയീസ് കൗണ്‍സില്‍ പ്രസിഡന്റ് ബിന്‍സി തോമസ്, ഭരണസമിതി അംഗം സി ചന്ദ്രബാബു, അഡീഷണല്‍ രജിസ്ട്രാര്‍ വി സനില്‍കുമാര്‍, ഭരണസമിതി അംഗങ്ങളായ കെ എന്‍ നാരായണന്‍, കെ പി വല്‍സലന്‍, എം എ ഹാരീഷ് ബാബു, പി മുകുന്ദന്‍, എം ബാലകൃഷ്ണന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss