|    Aug 15 Wed, 2018 12:16 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വസുന്ധരയുടെ ഗൗരവ് യാത്ര; ബിജെപി രാജസ്ഥാന്‍ ഘടകത്തിന് നോട്ടീസ്

Published : 11th August 2018 | Posted By: kasim kzm

ജയ്പൂര്‍: രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരരാജ സിന്ധ്യയുടെ ഗൗരവ് യാത്രയ്ക്ക് സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ ഹൈക്കോടതി ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രതികരണമാരാഞ്ഞു. കഴിഞ്ഞയാഴ്ചയാണ് സിന്ധ്യ 58 ദിവസം നീളുന്ന ഗൗരവ് യാത്ര തുടങ്ങിയത്. ഈ വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് യാത്ര. ഹരജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന 16ന് മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബിജെപി അധ്യക്ഷന്‍ മദന്‍ലാല്‍ സെയ്‌നിക്ക് നോട്ടീസ് അയച്ചു. അഭിഭാഷകനായ വിഭൂതി ഭൂഷണ്‍ ശര്‍മയാണ് പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്. സിന്ധ്യയുടെ യാത്രയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്താന്‍ പൊതുമരാമത്ത് വകുപ്പിന് ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും ഹരജിയില്‍ ആരോപിക്കുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss