|    Nov 21 Wed, 2018 1:56 am
FLASH NEWS
Home   >  Todays Paper  >  page 7  >  

വസുന്ധരക്കെതിരേ സ്വന്തം തട്ടകത്തില്‍ പ്രതിഷേധം

Published : 12th August 2018 | Posted By: kasim kzm

കോട്ട: രാജസ്ഥാനില്‍ ഗൗരവ് യാത്ര നടത്തുന്ന മുഖ്യമന്ത്രി വസുന്ധര രാെജ സിന്ധ്യയ്ക്കു സ്വന്തം പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ്.
സ്വന്തം മണ്ഡലമായ ജാല്‍വറില്‍ ‘വസുന്ധര തിരിച്ചുപോവുക’ എന്ന പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധവുമായി എത്തിയത് ബിജെപി നേതാവ് പ്രമോദ് ശര്‍മയുടെ നേതൃത്വത്തിലള്ള പ്രവര്‍ത്തകരാണ്. 500ഓളം മോട്ടോര്‍ സൈക്കിളുകളിലായി ആയിരത്തോളം പ്രവര്‍ത്തകരാണ് പ്രതിഷേധ റാലിയില്‍ അണിനിരന്നത്.
സര്‍ക്കാരിലെ അഴിമതിയും ജാല്‍വറിലെ വികസനമില്ലായ്മയുമാണ് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനു കാരണം. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ മാതൃകയില്‍ ‘വസുന്ധര ക്വിറ്റ് ജാല്‍വാര്‍’ എന്ന പ്രസ്ഥാനം തങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നു പ്രമോദ് ശര്‍മ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss