|    Aug 21 Mon, 2017 5:41 pm
FLASH NEWS

വഴുതക്കാട് ഫഌറ്റ് നിര്‍മാണം: പ്രതിഷേധം കനക്കുന്നു

Published : 8th August 2017 | Posted By: fsq

 

ഫറോക്ക്: ഫറോഖ് കോളെജ് കാരാട് റോഡില്‍ എസ്എസ് ഹോസ്റ്റലിന് പിന്‍വശം ഫഌറ്റ് നിര്‍മ്മാണത്തിനെതിരെ പ്രതിഷേധം കനക്കുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മാണം തുടങ്ങിയ ഫഌറ്റിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്. വഴുതക്കാട് ഫഌറ്റ് നിര്‍മാണ വിരുദ്ധ ആക്ഷന്‍കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കേരളാ മുനിസിപ്പാലിറ്റി കെട്ടിട നിര്‍മാണ ചട്ടപ്രകാരമുള്ള നിര്‍ദ്ദേശങ്ങള്‍  അവഗണിച്ചാണു 62 സെന്റില്‍ നിര്‍മാണ പ്രവര്‍ത്തികളുമായ്— ഗ്രൂപ്പ് മുന്നോട്ട്— പോകുന്നത്.  ഫഌറ്റിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തുടങ്ങിയ പൈലിംഗ്— ഭൂമിയില്‍ ഉണ്ടാക്കുന്ന ആഘാതവും ബുദ്ധിമുട്ടുണ്ടാക്കുമെന്ന ഭീതിയിലാണ് പ്രദേശത്തുകാര്‍ . കുടിവെള്ളം കിട്ടാക്കനിയായ പ്രദേശത്ത് ഇത്തരം ഒരു ഫഌറ്റ് വന്നാല്‍ വെള്ളത്തിന് കൂടുതല്‍ ബുദ്ധിമുട്ടേണ്ട അവസ്ഥ വരുമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രദേശത്തെ മണ്ണു ബലക്കുറവുള്ളതും മഴക്കാലങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് ചെളി രൂപപ്പെടുന്നതുമാണ്. ഇതിനാല്‍ തന്നെ നിര്‍മ്മാണ ജോലികള്‍  അടുത്തുള്ള വീടുകളുടെ നിലനില്‍പ്പിനെ ബാധിക്കുന്ന അവസ്ഥയാണുണ്ടാവുകയെന്ന് ആക്ഷന്‍ കമ്മറ്റി യോഗം വിലയിരുത്തി. ഫലപ്രദമായ ഡ്രൈനേജ്‌സംവിധാനം ഇല്ലാത്തതുകൊണ്ട്— ചെറിയ മഴക്ക്— പോലും വെള്ളം നിറയുന്നത്— പതിവാണ്്. ഒമ്പത് നിലയുള്ള ഫ്‌ലാറ്റുകളോട്— കൂടിയ കെട്ടിട സമുച്ചയമാണ് നിര്‍മിക്കുന്നത്. നിലവില്‍ സ്വീവജ്— ലൈനോ മഴവെള്ളം പോകാനുള്ള ഓടകളോ ഇല്ലാത്ത പ്രദേശത്ത്— ഇത്തരത്തിലൊരു കെട്ടിട സമുച്ചയം ഉയര്‍ത്തിയേക്കാവുന്ന പാരിസ്ഥിതിക വെല്ലുവിളികളും അനവധിയാണ്്്്. മറ്റു ഫഌറ്റുകളിലേതുപോലെ ഭാവിയില്‍ ഈ ഫഌറ്റില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തളളപെടുമോയെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്—. എം ഷുക്കൂര്‍ ചെയര്‍മാനായും ഗോപി മണ്ണൊടി കണ്‍വീനറായും കെ പി അബ്ദുല്‍ ജബ്ബാര്‍ ഖജാഞ്ചിയായും ഫഌറ്റ് നിര്‍മ്മാണ വിരുദ്ധ ആക്ഷന്‍  കമ്മറ്റിക്ക് രൂപം കൊടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക