|    Nov 14 Wed, 2018 2:53 pm
FLASH NEWS

വഴി തടസ്സപ്പെടുത്തി; ചോദ്യം ചെയ്ത യുവാക്കളെ ആര്‍എസ്എസ് സംഘം ആക്രമിച്ചു

Published : 13th March 2018 | Posted By: kasim kzm

പരപ്പനങ്ങാടി: വഴി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്കെതിരെ ആര്‍എസ്എസ് അക്രമം. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പുത്തന്‍പീടിക പടിഞ്ഞാറു വശമാണു സംഭവം. കെട്ടുങ്ങല്‍ ഭാഗത്ത് വഴി തടസ്സപ്പെടുത്തി വാഹനം നിറുത്തിയ ആര്‍എസ്എസ് സംഘത്തിന്റെ നടപടി ചോദ്യം ചെയ്തതാണു പ്രകോപനത്തിന് കാരണം.
ചോദ്യം ചെയ്ത യുവാക്കളെ അയോധ്യ നഗറില്‍ നിന്നു സംഘടിച്ചെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇരുമ്പ് വടികള്‍, കത്തികളുമായി ആക്രമിക്കുകയായിരുന്നു. സ്ഥിരം പരപ്പനങ്ങാടി മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നവരാണ് ആക്രമത്തിന് പിന്നില്‍.
ആക്രമത്തിന് ഇരയായവരില്‍ ഒരാളായ എസ്ഡിപിഐ പ്രവര്‍ത്തകന്‍ നുബൂപിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു.
നിസാര പ്രശ്‌നങ്ങളുടെ പേരില്‍ നിരപരാധികളെ ആയുധങ്ങളുമായി സ്ഥിരം ആക്രമിക്കുന്ന സംഘത്തിനെ നിലക്ക് നിറുത്തിയില്ലെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് എസ്ഡിപിഐ മുന്‍സിപ്പല്‍ കമ്മറ്റി മുന്നറിയിപ്പ് നല്‍കി. കെ സിദ്ധീഖ്, യാസര്‍ അറഫാത്ത്, നൗഫല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss