|    May 25 Thu, 2017 11:42 pm
FLASH NEWS

വഴിവിളക്കുകള്‍ക്കും ഇനി മീറ്റര്‍ റീഡിങ്

Published : 1st August 2016 | Posted By: SMR

ഹരിപ്പാട്: വൈദ്യുതി ബോര്‍ഡും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മില്‍ ദീര്‍ഘനാളായി തുടരുന്ന തെരുവ് വിളക്കുകളെ സംബന്ധിച്ചുള്ള തര്‍ക്കങ്ങ ള്‍ക്ക് അറുതിയാവുന്നു. കത്താത്ത തെരുവ് വിളക്കുകള്‍ക്ക് പണം നല്‍കേണ്ടി വരുന്നു എന്ന്  തദ്ദേശ സ്ഥാപനങ്ങളും  ഫ്യൂസാകുന്ന ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുവാനോ അറ്റകുറ്റപ്പണികള്‍ നടത്തുവാനോ തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാവാത്തതാണ് തെരുവ് വിളക്കുകള്‍ പലപ്പോഴും കണ്ണടക്കുന്നതെന്ന് വൈദ്യുതി ബോര്‍ഡും പരസ്പരം പഴിചാരുന്നിടെയാണ് സ്വാഗതാര്‍ഹമായ പുതിയ തീരുമാനം.  വൈദ്യുതി ബോര്‍ഡും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ ന്ന് നടപ്പിലാക്കിത്തുടങ്ങിയത്.തെരുവ് വിളക്കുകള്‍ക്ക് തീരുമാനത്തിന്റെ ഭാഗമായി മീറ്റര്‍ സ്ഥാപിച്ചു തുടങ്ങി.
ഒരു ട്രാന്‍സ്‌ഫോമറിലെ നിശ്ചിത എണ്ണത്തിലുള്ള തെരുവ് വിളക്കളുടെ മീറ്റര്‍ റീഡ് ചെയ്യുവാന്‍ കഴിയുന്ന രീതിയിലാണ് വെള്ളം കയറാത്ത പ്ലാസ്റ്റിക് കവചത്തോട് കൂടിയ മീറ്ററുകള്‍ ഘടിപ്പിച്ച് തുടങ്ങിയത്. മീറ്റര്‍ ഘടി പ്പിക്കുവാന്‍ ചെലവു വരുന്ന മൊത്തം തുകയുടെ അന്‍പതു ശതമാനം തദ്ദേശസ്ഥാപനങ്ങള്‍ വഹിക്കും. ഇതനുസരിച്ച് പണം അടയ്ക്കുന്ന പ്രദേശങ്ങ ളിലെ മീറ്റര്‍ ഘടിപ്പിക്കുന്ന ജോലികള്‍ സംസ്ഥാന വ്യാപകമായി പുരോഗമിക്കുകയാണ്. വൈദ്യുതി ബോര്‍ഡിന്റെ ഹരിപ്പാട് ഡിവിഷന്‍ പരിധിയി ല്‍ കരുവാറ്റാ,ചെറുതന പഞ്ചായത്തുകളിലാണ് ഇപ്പോള്‍ മീറ്റര്‍ ഘടിപ്പിക്കു ന്ന ജോലികള്‍ നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day