|    Jun 28 Wed, 2017 9:27 pm
FLASH NEWS

വഴിയോര കച്ചവടക്കാരനെ പോലിസ് മര്‍ദിച്ചതായി പരാതി

Published : 1st December 2016 | Posted By: SMR

മലപ്പുറം: വഴിയോര മല്‍സ്യക്കച്ചവടക്കാരനെ പോലിസ് ക്രൂരമായി മര്‍ദ്ദിക്കുകയും മീന്‍ വിറ്റ പണം തട്ടിയെടുക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായി പരാതി. എഐടിയുസി പ്രവര്‍ത്തകന്‍ താനൂര്‍ ചീരാന്‍ കടപ്പുറം ഇല്ലത്തുപറമ്പില്‍ ശിഹാബിനെയാണ് താനൂര്‍ എസ്‌ഐയും പോലിസുകാരും മര്‍ദ്ദിച്ചത്. കഴിഞ്ഞ 23ന് രാത്രി എട്ടിനാണ് പോലീസ് ശിഹാബിനെ പിടിച്ചു കൊണ്ടു പോയത്. സംഭവത്തെപ്പറ്റി ശിഹാബ് പറയുന്നത് ഇപ്രകാരമാണ്. സ്വകാര്യ വ്യക്തിയുടെ വൃത്തിയില്ലാത്ത മാര്‍ക്കറ്റില്‍ കച്ചവടം നടത്തണമെന്ന പോലീസിന്റെയും ആരോഗ്യവകുപ്പിന്റേയും മുനിസിപ്പാലിറ്റിയുടേയും ആവശ്യത്തിനെതിരെ എഐടിയുസി സമരം നയിച്ചിരുന്നു. ഒക്ടോബര്‍ 5ന് സമരത്തിന് നേതൃത്വം നല്‍കിയ ശിഹാബിനേയും സലീമിനേയും അറസ്റ്റു ചെയ്തു. ഈ സമയത്ത് ലക്ഷക്കണക്കിന് രൂപയുടെ മല്‍സ്യം നശിപ്പിക്കുകയും മീന്‍ വിറ്റ പണം കൊണ്ടു പോവുകയും ചെയ്തു. 23ന് വാഴക്കത്തെരുവിലെ സലീം എന്ന കച്ചവടക്കാരനില്‍ നിന്നും കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തിയ ശിഹാബിനെ എസ്‌ഐ സുമേഷ് സുധാകര്‍ അറസ്റ്റു ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് സ്റ്റേഷനില്‍ വച്ച് കുനിച്ചു നിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ശിഹാബ് വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. തുടര്‍ന്ന്  എന്നെ അന്വേഷിച്ചെത്തിയ മാതാവിനെ കാണാനനുവദിച്ചില്ല. വിവരാവകാശ നിയമ പ്രകാരം ചില രേഖകള്‍ ആവശ്യപ്പെട്ടതിനാണ് തനിക്കെതിരെ പോലീസ് മര്‍ദ്ദനമുറകള്‍ നടത്തിയതെന്നും തന്നെ പേരില്‍ കഞ്ചാവ് കേസില്‍ പെടുത്തിയതായും ശിഹാബ് പറഞ്ഞു. എസ്‌ഐ സുമേഷ് സുധാകര്‍ സിപിഒമാരായ നിഷാദ്,രതീഷ്, ആല്‍ബിന്‍ എന്നിവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക