|    Mar 30 Thu, 2017 4:12 pm
FLASH NEWS

വഴിയില്‍ തള്ളിയ ബാര്‍ബര്‍ഷോപ്പിലെ മാലിന്യം ഉടമയെ വരുത്തി തിരിച്ചെടുപ്പിച്ചു

Published : 12th February 2016 | Posted By: SMR

പുതുക്കാട്: കല്ലൂര്‍ മംഗലം തണ്ടില്‍ റോഡരുകില്‍ തള്ളിയ ബാര്‍ബര്‍ ഷോപ്പിലെ മാലിന്യം ഉടമയെ വരുത്തി തിരിച്ചെടുപ്പിച്ചു. ഏഴു ചാക്കുകളിലായി നിറച്ച മാലിന്യങ്ങളാണ് റോഡരുകില്‍ തള്ളിയത്.
ചാക്കില്‍ നിന്ന് മുടിയും ബ്ലേഡുകളും റോഡില്‍ പരന്നതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് കല്ലൂരിലെ ജന്റ്‌സ് ബ്യൂട്ടിപാര്‍ലറിലേതാണ് മാലിന്യം എന്നു തിരിച്ചറിഞ്ഞത്. ചാക്കില്‍ നിന്നും ലഭിച്ച ലോട്ടറി ടിക്കറ്റ് പരിശോധിച്ച് ഏജന്റിനെ കണ്ടെത്തി ചോദിച്ചപ്പോഴാണ് ബാര്‍ബര്‍ ഷോപ്പുടമയാണ് ടിക്കറ്റ് വാങ്ങിയതെന്നറിഞ്ഞത്.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വരന്തരപ്പിള്ളി പോലിസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി കടയുടമയെ വിളിച്ചു വരുത്തി മാലിന്യം തിരിച്ചെടുപ്പിക്കുകയായിരുന്നു. ഒല്ലൂരിലെ മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍ത്തലാക്കിയതോടെ മേഖലയില്‍ ബാര്‍ബര്‍ ഷോപ്പ് മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day