|    Aug 20 Mon, 2018 1:00 pm
FLASH NEWS
Home   >  Kerala   >  

വഴിയില്‍ ഒളിച്ചിരുന്ന് ആക്രമിച്ചു;കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ കഴുത്തില്‍ വെട്ടി

Published : 8th May 2018 | Posted By: mi.ptk

കണ്ണൂര്‍: മാഹിയില്‍ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ബാബു കണ്ണിപ്പൊയിലിനെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് കഴുത്തില്‍ വെട്ടിയതെന്ന് പോലീസ്. രാത്രി വീട്ടിലേക്ക് ബൈക്കില്‍ പോകുകയായിരുന്ന ബാബുവിനെ വഴിയില്‍ ഒളിച്ചിരുന്ന് വെട്ടി വീഴ്ത്തുകയായിരുന്നുവെന്നും പോലീസിനെ ഉദ്ധരിച്ച് സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ബൈക്കിലെത്തിയ പത്തംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഇന്നലെ രാത്രി പത്തോടെ മാഹി പള്ളൂരില്‍ വച്ചാണ് ബാബുവിന് വെട്ടേറ്റത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബാബുവിനെ കൊലപ്പെടുത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആരോപിച്ചു. സംഭവം ആര്‍എസ്എസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നും ഗൂഢാലോചനയെക്കുറിച്ച് പോലീസ് അന്വേഷിച്ച് പ്രതികളെ ഉടന്‍ പിടികൂടണമെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
ബാബുവിന്റെ കൊലപാതകത്തിന് പിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഷനേജും വെട്ടേറ്റ് കൊല്ലപ്പെട്ടു. മാഹി കലാഗ്രാമത്തിനടുത്ത് വച്ചാണ് ഓട്ടോ ഡ്രൈവറായ ഷനേജിന് വെട്ടേറ്റത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഷനേജ് മരണപ്പെട്ടത്.ബാബുവിന്റെ കൊലപാതകത്തിന്  പ്രതികാരമായാണ് ഷമേജ് കൊല്ലപ്പെട്ടതെന്നു എഫ്‌ഐആറില്‍ സൂചനയുണ്ട്.
കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂരിലും മാഹിയിലും ഇന്ന് സിപിഎമ്മും ബിജെപിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss