|    Dec 16 Sat, 2017 10:28 pm
FLASH NEWS

വഴിയില്ല; കരീത്തറ കോളനി നിവാസികള്‍ ദുരിതത്തില്‍

Published : 21st November 2016 | Posted By: SMR

പൂച്ചാക്കല്‍: സുഗമമായ സഞ്ചാര പാതയില്ലാത്തതിനാല്‍ കാലങ്ങളായ് ദുരിതമനുഭവിക്കുകയാണ് പാണാവള്ളി 11ാം വാര്‍ഡ് കരീത്തറ കോളനിയിലെ കുടുംബങ്ങളും പരിസരവാസികളും. കയര്‍മേഖലയിലും  മല്‍സ്യമേഖലയിലുമായി പണിയെടുക്കുന്ന തിങ്ങിപ്പാര്‍ക്കുന്ന ഇവിടെ 30 ഓളം കുടുംബങ്ങള്‍ക്ക് പുറം ലോകത്തെത്താന്‍ നിലവിലിള്ളത് കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കടന്നു പോകാനാകുന്ന ഇടവഴിമാത്രമാണമുള്ളത്. അടിസ്ഥാന വികസനത്തില്‍ പിന്നാക്കം നിന്നിരുന്ന പൂച്ചാക്കല്‍ ജെട്ടി ഭാഗത്തേ്ക്ക് അടുത്ത കാലത്താണ് ഒരു റോഡ് ഉണ്ടായത്. കക്ഷിരാഷ്ട്രീയം മറന്ന് പ്രദേശത്തെ ജനങ്ങള്‍ നടത്തിയ മുന്നേറ്റത്തിന്റെ ഫലമായാണ് റോഡ് യാഥാര്‍ഥ്യമായത്.തങ്ങള്‍ക്കും റോഡ് നിര്‍മാണത്തിന്റെ മുന്‍നിരയില്‍ നിലകൊണ്ട കോളനി നിവാസികള്‍ ഭാവിയില്‍ തങ്ങള്‍ക്കുംഒരു നല്ല വഴി ഉണ്ടാവുമെന്ന് സ്വപ്‌നം കണ്ടിരുന്നു. എന്നാല്‍ ഇവരുടെ പ്രതീക്ഷയ്ക്ക് ഇന്നുവരെ ഫലമുണ്ടായില്ല.തൊഴിലുപകരണങ്ങളും അസംസ്‌കൃത വസ്തുക്കളും കുടുബങ്ങളിലെത്തിക്കാന്‍ ഇവര്‍ നന്നേ കഷ്ടപ്പെടുകയാണ്.വിവാഹം, മരണംതുടങ്ങി അടിയന്തിര ഘട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ തങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ചില്ലറയല്ലെന്നും പ്രദേശവാസികള്‍ പറയുന്നു.സ്ഥലപരിമിതിയുണ്ടെങ്കിലും നടപ്പാതയ്ക്കാവശ്യമായ സ്ഥലം വിട്ടു നല്‍കാന്‍ ഇവര്‍ തയ്യാറാണെന്നും എന്നാല്‍ ഈ പ്രദേശത്തെബന്ധിപ്പിച്ച് നടപ്പാത നിര്‍മിക്കുന്നതിനുള്ള നിലവിലെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അധികാരികളുടെ ഭാഗത്തുനിന്ന് സഹായമുണ്ടാകുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു.അതേസമയം പൂച്ചാക്കല്‍ ജെട്ടിയില്‍ നിന്നും പടിഞ്ഞാറോട്ടു വരുന്ന പ്രധാന റോഡുമായ് പ്രദേശത്തെബന്ധിപ്പിക്കണമെങ്കില്‍ ഇതിനിടയിലെ നാടന്‍ തോടിനു കുറുകെ പൈപ്പിട്ട് ബണ്ട് നിര്‍മിക്കേണ്ടിവരും. ഇല്ലെങ്കില്‍ മഴക്കാലത്ത് മറ്റൊരു ദുരിതത്തിന് നാട് സാക്ഷിയാകേണ്ടി വരും.ഒരു കാലത്ത് പാണാവള്ളിയിലെ വെനീസ് എന്നറിയപ്പെട്ടിരുന്ന പൂച്ചാക്കല്‍ ജെട്ടി പ്രദേശമുള്‍പ്പെട്ട കോളനി നിവാസികളുടെ ദുരിത നിവാരണത്തിന് രക്ഷകരാ കേണ്ട പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് അനുകൂല നടപടി ഉണ്ടാവണമെന്നതാണ് നാട്ടുകാരുടെ  ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss